You are Here : Home / USA News

സംഗീത സായാഹ്നം ഡാലസില്‍ മാര്‍ച്ച് 14 ശനിയാഴ്ച

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 21, 2015 01:12 hrs UTC


                        
ഗാര്‍ലന്റ് . കേരള അസോസിയേഷന്‍  ഓഫ് ഡാലസ് മാര്‍ച്ച് 14 ശനിയാഴ്ച ഡാലസ് ഫോര്‍ട്ട്വര്‍ത്തില്‍ ഗായിക - ഗായികമാരെ അണി നിരത്തികൊണ്ട് സംഗീത  സായാഹ്നം സംഘടിപ്പിക്കുന്നു.

ഗാര്‍ലന്റ് ബെല്‍റ്റ് ലൈനിലുളള അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് മൂന്നരയ്ക്കാണ് പരിപാടികള്‍ ആരംഭിക്കുക. സിനിമ, നാടകം, ലളിത  ഗാനങ്ങള്‍ തുടങ്ങിയവയ്ക്കുളള വേദിയൊരുക്കുക എന്നതാണ് ഇതുകൊണ്ട്  ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബാബു മാത്യു, റോയ് കൊടുവത്ത്, ബാബു കണ്ടോത്ത് എന്നിവരെ ബന്ധപ്പെടേണ്ടതാണ്.  പ്രവേശനം സൌജന്യമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 214 293 8851, 972 569 7165, 469 463 6859 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.