You are Here : Home / USA News

മാര്‍ത്തോമ്മാ യുവജനസഖ്യം ഭദ്രാസന ഉപാദ്ധ്യക്ഷന് യാത്രയയപ്പ് നല്‍കുന്നു

Text Size  

Benny Parimanam

bennyparimanam@gmail.com

Story Dated: Wednesday, February 18, 2015 12:05 hrs UTC

ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന യുവജനസഖ്യത്തിന്റെ കര്‍മ്മനിരതനായ വൈസ് പ്രസിഡന്റ് റവ.ഷാജി തോമസിന് ഭദ്രാസന യുവജന സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ യാത്ര അയപ്പ് നല്‍കുന്നു. സഭയുടെ ക്രമീകരണം അനുസരിച്ച് കേരളത്തിലേക്ക് സ്ഥലം മാറിപ്പോകുന്ന റവ.ഷാജി തോമസ് ഭദ്രാസന യുവജനസഖ്യ പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത നേതൃത്വം നല്‍കിയിരുന്നു. മാര്‍ച്ച് 1-ാം തീയ്യതി ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കുന്ന യാത്രഅയപ്പ്  സമ്മേളനത്തില്‍ സഖ്യാംഗങ്ങള്‍ റവ.ഷാജി തോമസിന് സമുചിതമായ യാത്ര മംഗങ്ങളങ്ങള്‍ നേരുകയും പുതുതായി ചുമതലയേല്‍ക്കുന്ന ഭദ്രാസന യുവജനസഖ്യം വൈസ് പ്രസിഡന്റ് റവ.ബിനു.സി.ശാമുവേലിന് സ്വാഗതം ആശംസിക്കുകയും ചെയ്യും. ഫിലാഡല്‍ഫിയ അസന്‍ഷന്‍ മാര്‍ത്തോമാ യുവജന സഖ്യം ആതിത്ഥ്യമരുളുന്ന സമ്മേളനത്തില്‍ ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള യുവജനസഖ്യം അംഗങ്ങള്‍ പങ്കെടുക്കും. മുന്‍കേന്ദ്രയുവജനസഖ്യം സെക്രട്ടറിയും ഇപ്പോള്‍ ചിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരിയുമായിരിക്കുന്ന റവ.ഷാജി തോമസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാളുകളില്‍ ഭദ്രാസന യുവജനസഖ്യം വളര്‍ച്ചയുടെ പടവുകള്‍ ദിശാബോധത്തോടെ കയറുകയും, ഉത്തമമായ ദര്‍ശനാവിഷ്‌ക്കാരങ്ങളുടെ പ്രതിഫലനം സഖ്യാംഗങ്ങളില്‍ ഉണര്‍ത്തുകയും ചെയ്തു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.