പൂര്‍ണമായും ഗള്‍ഫ് പ്രവാസി മലയിളികള്ക്കായുള്ള കൈരളി അറേബ്യ. പ്രവാസി മലയാളികളുടെ താത്പര്യങ്ങള്‍ക്കും വിഷയങ്ങക്കും പ്രാധാന്യും നല്‍കിയുള്ളതാണ് കൈരളി അറേബ്യ. അബുദാബിയില്‍ നടന്ന പ്രൗഡ ഗംഭീരമായ ചടങ്ങില്‍ കൈരളി അറേബ്യയുടെ മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്മാന് ഭരത് മമ്മൂട്ടി, കൈരളിയുടെ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ്, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്, ഡയറക്ടര്‍മാര്‍ ,കൈരളി കുടുംബാംഗങ്ങള്‍, വ്യവസായയ പ്രമുഖരായ യുസഫലി, രവിപിള്ള, വി.എന്‍.സി മെനോന്‍, അറ്റ്ലസ് രാമചന്ദ്രന്, വി.ആര്. ഷെട്ടി, സിനിമ താരങ്ങളായ ദിലീപ്, ദുല്‍ഖര്‍ സല്മാന്, ജയറാം, ഇന്നസെന്റ്, മുകേഷ്, സിദ്ധിഖ്, സുരാജ് വെഞ്ഞാറമുട്, മനോജ് കെ ജയന്, ആശാ ശരത്, റിനി മാത്യൂസ്, റിമി ടോമി ഇങ്ങനെ ഒട്ടുമിക്ക സിനിമ താരങ്ങളും ഉദ്ഘടന വേദിയില്‍ എത്തി. അബുദാബി ആംഡ് ഫോഴ്സ് ഓഫിസ് ക്ലബ്ബില്‍ തിങ്ങിനിറഞ്ഞ പ്രവാസി മലയാളികളെ സാക്ഷി നിര്‍ത്തിയാണ് കൈരളി അറേബ്യയുടെ ഉദ്ഘടനം നടന്നത് .
മലയാളത്തിന്റെ ദൃശ്യ ചാരുത ജാലകം തുറന്നിട്ട 15 വര്‍ഷങ്ങള്‍, ഒരു ചാനലിലൂടെ സ്വന്തം ബിംബങ്ങളും പ്രതിബിംബങ്ങളും കണ്ടറിഞ്ഞ വര്‍ഷങ്ങള്‍. പൊതുജനം ഉടമയായി ഒരു ചാനല്‍ അന്നുവരെ ആര്‍ക്കും കഴിയില്ലായിരുന്നു. കൈരളി മുന്നോട്ടു പോയത് നൈതികത മൂലധനമാക്കി മാത്രമായിരുന്നു. പുതിയ സാങ്കേതിക വിദ്യ പരിവര്‍ത്തന ഭാഗമായപ്പോള്‍ ആ സാധ്യതകളെ കൈരളി പരമാവധി ഇന്ധനമാക്കി. എന്നാല്‍ സാമുഹ്യ ബാധ്യതകള്‍ക്ക് കൈരളി വിട്ടുവീഴ്ച ചെയിതില്ല. ടെലിവിഷന്‍ വെറും ആനന്ദ വ്യവസായമാക്കി ആത്മാവ് അടിയറവു വക്കാത്തതിനലാണ് കൈരളി വേറൊരു ചാനലകാതെ വേറിട്ടൊരു ചാനലായത്. മലയാളത്തിന്റെ ചരിത്രവും സംസ്കാരവും പാരമ്പര്യവും സര്ഗത്മകമായി സമ്മേളിച്ച ദൃശ്യാനുഭവയിരുന്നു കൈരളിയുടെ കൈമുതുല്.
സംഭവങ്ങള്‍ അതേ ആവര്‍ത്തിയില്‍ അപ്പോള്‍ തന്നെ ക്യാമറ ഭാഷ്യം ഉണ്ടായപ്പോള്‍ പീപ്പിള്‍ ന്യൂസ് മലയാളിയുടെ വാര്‍ത്താ ഘടികാരമായി മാറിയത് അങ്ങനെയാണ്. ഏതു ആള്‍ദൈവത്തിന്റെ സിംഹാസനത്തില്‍ നടക്കുന്ന അന്ധവിശ്വാസ, അശ്ലീല പ്രവര്‍ത്തനങ്ങളെ ജനങ്ങളുടെ മുമ്പില്‍ തുറന്നു കാട്ടാന്‍ ധൈര്യം കിട്ടിയതും ജനമനസ്സില്‍ കൈരളിയുടെ സാന്നിധ്യം കൊണ്ട് മാത്രമാണ്.
വീ ചാനല്‍ യൗവനത്തിന്റെ സൗന്ദര്യവും സര്ഗ്ഗാനുഭുതിയുമായ നമ്മുടെ കാഴ്ചയെ എന്നും ചെറുപ്പമായി നിര്‍ത്തുന്ന മുന്നാമത്തെ അനുഭവമാണ്. ഇപ്പോളിതാ നാലാമത് ഒരു ജാലകം പൂര്‍ണമായും പ്രവാസി മലയിളികള്ക്കായുള്ള കൈരളി അറേബ്യ .
പിന്നിട്ട വഴികളിലെ മലയാളം കമ്യൂണിക്കേഷന്റെ പടിപടിയായുള്ള ഉയര്‍ച്ചയുടെ പിന്നിലെ കരുത്ത് എന്നത്, മലയാളത്തിന്റെ അഭിനയ മികവിന്റെ അഭിമാനമായ ഭരത് മമ്മൂട്ടി, കൈരളിയുടെ ചെയര്‍മനും, മാധ്യമരംഗത്തെ കേരളത്തിലെ ഒന്നാമനായ ജോണ്‍ ബ്രിട്ടാസ് കൈരളി യുടെ മാനേജിംഗ് ഡയറക്ടര്‍ ആയതും ആണെന്ന് കൈരളിയുടെ പ്രവത്തകര്‍ നന്ദിയോടെ ഓര്‍ക്കുന്നു.
കൈരളി അമേരിക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ജോസ് കാടപുറവും, ശിവന് മുഹമ്മ, ജോസ് പ്ലാക്കട്ട് വിവിധ സ്റ്റേറ്റുകളില്‍ പ്രവര്‍ത്തിക്കുന്ന മികവു തെളിയച്ച പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവുകള്‍, ഇവര്‍ക്ക് പുറമേ ഞങ്ങള്‍ക്ക് കൂട്ടായ എല്ലാ നല്ലവരായ പ്രേക്ഷകര്‍ക്കും സുഹൃത്തുക്കള്‍ക്കും നന്ദി പറയുമ്പോള്‍ മുമ്പോട്ടുള്ള ജൈത്രയാത്രയില്‍ നിങ്ങളോരോരുത്തരുടേയും സഹായും കൈരളിക്കൊപ്പം ഉണ്ടാകുമെന്ന ഉറച്ച വിശ്വാസത്തോടെ കൈരളി മുമ്പോട്ടു ....
Comments