സൗത്ത് ഫ്ളോറിഡ: സൗത്ത് ഫ്ളോറിഡ മലയാളികളുടെ പ്രമുഖ സംഘടനയായ നവകേരള ആര്‍ട്സ് ക്ലബിന്റെ യൂത്ത്, കിഡ്സ് കമ്മിറ്റികള്‍ നിലവില്‍വന്നു. സണ്‍റൈസ് സിറ്റി സെന്ററില്‍ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ യൂത്ത് ക്ലബ് പ്രസിഡന്റായി അനുപമ ജയപാല്‍, സെക്രട്ടറി ജൂലിയ പ്രകാശ്, ട്രഷറര്‍ മരിയ ജോസഫ്, വൈസ് പ്രസിഡന്റ് ബോബിന് ബിജോയി, ജോയിന്റ് സെക്രട്ടറി റോണ്‍സ് പുളിക്കന്‍, ജോയിന്റ് ട്രഷറര്‍ ആഷ്ലി ഏബ്രഹാം, കമ്മിറ്റി മെമ്പേഴ്സായി അഭിനവ് ബിജു, അനിതാ ജോസഫ്, അഞ്ജന ദീപു, ഭാവന വേണുഗോപാല്‍, ദിയാ ഡേവിഡ്, ദിയാ അരുണ്‍, ഏവ്ലിന്‍ ബെന്നിസ്, മീനാക്ഷി സുരേഷ്, രോഹിത് റെജി, ശ്രീലക്ഷ്മി ശ്രീകുമാര്‍, അന്ന ആന്റണി എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
കിഡ്സ് ക്ലബ് പ്രസിഡന്റായി ആരോണ്‍ പ്രവീണ്‍, സെക്രട്ടറി ഇസബെല്ല ആന്റണി, ട്രഷറര്‍ സിയോണ ജോര്‍ജ്, വൈസ് പ്രസിഡന്റ് നേഹാ ബിനോയി, ജോയിന്റ് സെക്രട്ടറി തുഷാര നായര്‍, ജോയിന്റ് ട്രഷറര്‍ ബ്രയാന്‍ ബെന്നിസ്, കമ്മിറ്റി മെമ്പേഴ്സായി ജേക്കബ് ദേവസ്യ, ദേവ് ആനന്ദ്, ആല്‍ബര്‍ട്ട് ദീപു, ഡോണാ ജോര്‍ജ്, സിയോണ്‍ പുളിക്കന്‍, മേഘ്നാ റെജി, സ്റ്റീവ് ഷിബു, ജിതിന് ജോബി, ഡെസ്പിന വര്‍ഗീസ്, ജെയ്സണ്‍ തോമസ്, ഫിയോണ ജോസ് എന്നിവര്‍ സ്ഥാനമേറ്റു.
2015-ല്‍ യൂത്ത് കമ്മിറ്റി അതിവിപുലമായ പരിപാടികളാണ് സൗത്ത് ഫ്ളോറിഡയില്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പ്രസിഡന്റ് അനുപമ ജയപാല്‍ അറിയിച്ചു.
നവകേരള പ്രസിഡന്റ് എബി ആനന്ദ് ഇരു കമ്മിറ്റികള്‍ക്കും ആശംസകള്‍ നേര്‍ന്ന് സംസാരിക്കുകയും, ഈവര്‍ഷത്തെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നവകേരള കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ അറിയിച്ചു.
Comments