You are Here : Home / USA News

രാജന്‍ നടരാജന്‍ മേരിലാന്റ് ട്രാന്‍പോര്‍ട്ടേഷന്‍ കമ്മീഷ്ണര്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, January 30, 2015 06:58 hrs UTC

മേരിലാന്റ് : രാജന്‍ നടരാജന്‍(55) മേരിലാന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മീഷ്ണറായി ചുമതലയേറ്റു. 2015 ജനുവരി മുതല്‍ മൂന്നുവര്‍ഷത്തേക്കാണ് നിയമനം. പബ്ലിക്ക്- പ്രൈവറ്റ് ടെക്ക്‌നോളജി സെക്റ്റുകളില്‍ ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള രാജന്‍ മേരിലാന്റ് സംസ്ഥാന പോളിസി ആന്റ് എക്‌സ്‌ടേണല്‍ അഫയേഴ്‌സ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു. പൊതുജന സേവനത്തില്‍ പ്രകടിപ്പിച്ച സമര്‍പ്പണ മനോഭാവമാണ്. നടരാജന് പുതിയ ചുമതല നല്‍കുന്നതിന് ഗവര്‍ണ്ണര്‍ മാര്‍ട്ടിനെ പ്രേരിപ്പിച്ചത്. മേരിലാന്റ് സംസഥാന ചരിത്രത്തില്‍ ഇന്ത്യന്‍ വംശജന്‍ ആദ്യമായി ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ബഹുമതിയാണിത്. മദ്രാസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബയോ ടെക്ക്‌നോളജിയില്‍ രണ്ടു ബിരുദാനന്തരബിരുദങ്ങളും, മിഷിഗന്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എയും നടരാജന് ലഭിച്ചിട്ടുണ്ട്. തമിഴ്‌നാട് പുതുക്കോട്ട ജില്ലയില്‍ ജനിച്ച രാജന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനും, കോളേജ് പഠനത്തിനും ശേഷം 1989 ല്‍ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ വിദ്യാര്‍ത്ഥിയായാണ് ആദ്യമായി അമേരിക്കയില്‍ എത്തിയത്. ചുരുങ്ങിയ വര്‍ഷം കൊണ്ട് അമേരിക്കയിലെ ഒരു സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്മീഷണറായി ഉയര്‍ന്നത് കഠിനാദ്ധ്വാനവും, സ്വഭാവ ശ്രേഷ്ഠതയും കൊണ്ടു മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.