ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷക സംഘടനയായ കെ.സി.എസ് വിമന്‍സ് ഫോറത്തിന്റെ ഹോളിഡേ പാര്‍ട്ടി അറ്റ്ലാന്റിസ് ബാന്‍ക്വറ്റ് ഹാളില്‍ വച്ച് വിജയകരമായി നടത്തപ്പെട്ടു. ഫാ. അബ്രഹാം മുത്തോലത്ത് അഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് ജോസ് കണിയാലി, ഫാ. സുനി പടിഞ്ഞാറെക്കര, വിമന്‍സ് ഫോറം പ്രസിഡന്റ് പ്രതിഭ തച്ചേട്ട്, മുന്‍ പ്രസിഡന്റ് ചിന്നു തോട്ടം എന്നിവര്‍ പ്രസംഗിച്ചു. ബ്രെന്‍ഡ ഇടുക്കുതറ പ്രാര്‍ത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി ബിനു ഇടകരയില്‍, ജോയിന്റ് സെക്രട്ടറി റ്റീന കുളങ്ങര എന്നിവരായിരുന്നു എം. സി. മാര്‍. മുന്‍ വൈസ് പ്രസിഡന്റ് ജോമോള്‍ ചെറിയത്തില്‍ എം.സി. മാരെ പരിചയപ്പെടുത്തി. ബെറ്റി മുല്ലപ്പള്ളില്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ഷീബ മുത്തോലത്ത് സ്വാഗതവും, ട്രഷറര്‍ ബിന്‍സി പൂത്തുറയില്‍ കൃതജ്ഞതയും പറഞ്ഞു. കെ.സി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ റോയി നെടുംചിറ, ജീനോ കോതാലടിയില്‍, സണ്ണി ഇടിയാലില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ് എന്നിവരും സന്നിഹിതരായിരുന്നു.
ക്നാനായ വനിതകളുടെ ക്ഷേമത്തിനു വേണ്ടി മുന്നിട്ട് പ്രവര്‍ത്തിക്കുമെന്ന് പ്രസിഡന്റ് പ്രതിഭാ തച്ചേട്ട് പ്രസ്താവിച്ചു. മുന്‍ഭാരവാഹികളായ ചിന്നു തോട്ടം, ഗ്രേസി വാച്ചാച്ചിറ, ഡെല്ല നെടിയകാലായില്‍, സൂസന് ഇടുക്കുതറ, ജയ കുളങ്ങര, മേഴ്സി തിരുനെല്ലിപ്പറമ്പില്‍, സാലിക്കുട്ടി കുളങ്ങര, സിബി കടിയംപള്ളി, ജോമോള്‍ തെക്കനാട്ട്, ചിന്നമ്മ ഞാറവേലില്‍, സിബിയ വിരുത്തിക്കുളങ്ങര, മേയമ്മ വെട്ടിക്കാട്ട്, മേരി കാരാപ്പള്ളി, റൂബി പുത്തന്‍പറമ്പില്‍ എന്നിവരെ ആദരിച്ചു. മന്ജു മണപ്പള്ളില്‍ ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തു.
Comments