ന്യൂയോര്‍ക്ക് . ഇന്ത്യന്‍ വംശജനും, അമേരിക്കന്‍ ഗണിത ശാസ്ത്രജ്ഞ്നുമായ മജ്ജുള് ഭാര്‍ഗവക്ക് പത്മഭൂഷണ്‍ അവാര്‍ഡ് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മഭൂഷണ്‍ അവാര്‍ഡിന് മജ്ജുള് ഭാര്‍ഗവക്ക് പുറമെ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റസ്, ഭാര്യ മെലിന്‍ഡ എന്നിവരും അര്‍ഹരായിരുന്നു. ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ മകനായി 1974 ഹാമില്റ്റണ് ഒന്റോറിയായിലാണ് ഭാര്‍ഗവ ജനിച്ചത്. പതിനാലാം വയസില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബി.എ ബിരുദവും 2001 ല്‍ പ്രിന്‍സ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഡോക്ടറേറ്റും കരസ്ഥമാക്കി. നോബല്‍ പ്രൈസ് ഓഫ് മാത്തമാറ്റിക്സ് എന്ന അറിയപ്പെടുന്ന ഫീല്‍ഡ് ട്രോഫി ഭാര്‍ഗവക്ക് ലഭിച്ചിട്ടുണ്ട്. 2003 ല്‍ മാത്തമാറ്റിക്കല്‍ അസോസിയേഷന് ഓഫ് അമേരിക്കന്‍ അവാര്‍ഡും 2005 ല്‍ ശാസ്ത്ര രാമാനുജന് അവാര്‍ഡും നേടിയ ഭാര്‍ഗവ യുഎസ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ 2013 മുതല്‍ അംഗമാണ്. സക്കീര്‍ ഹുസൈന് എന്ന സുപ്രസിദ്ധ ഗുരുവിന്‍െറ കീഴില്‍ തബല വായന അഭ്യസിച്ചിട്ടുളള ഭാര്‍ഗ്ഗവ, മുത്തശനും സംസ്കൃത പണ്ഡിതനുമായ ലാര്‍ ഭാര്‍ഗവ് പുരുഷോത്തമനില്‍ നിന്നും സംസ്കൃതവും അഭ്യസിച്ചിട്ടുണ്ട്. പത്മഭൂഷണ്‍ അവാര്‍ഡിന് തികച്ചും അര്‍ഹനാണ് ഭാര്‍ഗവ.
Comments