ഫിലാഡല്‍ഫിയ: കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഫിലാഡല്‍ഫിയയിലെ മലയാളികളുടെ മുഖമുദ്രയായ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജനുവരി പത്താം തീയതി ശനിയാഴ്ച ക്രിസ്തുമസ് -നവവത്സരാഘോഷങ്ങള്‍ പൂര്‍വ്വാധികം വര്‍ണ്ണശബളമായി കൊണ്ടാടി. പ്രസിഡന്റ് സജി സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ഏഴുമണിയോടുകൂടി ആരംഭിച്ച ആഘോഷപരിപാടികളില്‍ ജോസ് പാലത്തിങ്കല്‍ സദസിന് സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ഡബ്ല്യു.എം.സി അമേരിക്കന്‍ റീജയന് വൈസ് പ്രസിഡന്റ് ജോര്‍ജ് പനയ്ക്കല്‍, റീജിയന് വൈസ് ചെയര്മാന് ജോജി ചെറുവേലില്‍, പ്രോവിന്‍സ് ചെയര്‍പേഴ്സണ്‍ ആലീസ് ആറ്റുപുറം, മുന്‍ പ്രസിഡന്റ് സാബു ജോസഫ് സി.പി.എ, സ്ഥാപക നേതാവ് ജോസ് ആറ്റുപുറം, തോമസ് പുരയ്ക്കല്‍, ജോയി കരുമത്തി, ജോര്‍ജുകുട്ടി അമ്പാട്ട് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മെര്‍ളി പാലത്തിങ്കല്‍ പരിപാടികളുടെ എം.സിയായിരുന്നു. സാന്റായുടെ വരവോടുകൂടി കലാപരിപാടികള്‍ക്ക് തുടക്കമായി. കുട്ടികള്‍ അവതരിപ്പിച്ച വിവിധ പരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. പ്രോവിന്‍സ് സെക്രട്ടറി മഞ്ജു ചെറുവേല് നന്ദി രേഖപ്പെടുത്തി. തുടര്‍ന്ന് കേക്ക് മുറിച്ചുകൊണ്ട് പുതുവത്സര ഡിന്നറോടെ കലാസന്ധ്യയ്ക്ക് വിരാമമായി. Picture
Comments