മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ വിവിധ മിനിസ്ട്രികളുടെ നേതൃ തലത്തില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ നടപ്പാക്കി ഭദ്രാസന മെത്രാപ്പൊലിത്ത സഖറിയാ മാര്‍ നിക്കോളോവാസ് കല്പന പുറപ്പെടുവിച്ചു. ക്ലര്‍ജി അസോസിയേഷന് സെക്രട്ടറി ഫാ. ഫിലിപ്പ് സി. ഏബ്രഹാമിന് പകരം ഫാ. ഡോ. വര്‍ഗീസ് എം. ഡാനിയലിനെ തല്‍സ്ഥാനത്ത് നിയമിച്ചു. ഫാമിലി യൂത്ത് കോണ്‍ഫറന്‍സ് കോ ഓര്‍ഡിനേറ്ററായി ഫാ. വിജയ് തോമസ് ഇനിയൊരു കല്പനയുണ്ടാകുന്നതുവരെ തുടരും. ഫാ. സുജിത് തോമസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് നിയമനം. മര്‍ത്തമറിയം വനിതാ സമാജം സെക്രട്ടറിയായി ജസി മാത്യുവിനു പകരം സാറാ വര്‍ഗീസിനെ നിയമിച്ചു. ഫാ. അജു ഫിലിപ്പ് മാത്യൂസ് എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡന്റായി നിയമിക്കപ്പെട്ടു. ഫാ. വി.എം ഷിബുവിന് പകരമാണ് നിയമനം.
എം.ജി.ഒ.സി.എസ്എം സെക്രട്ടറിയായി മനോജ് വര്‍ഗീസിന് പകരം പൊന്നു വര്‍ഗീസ് ജോണ്‍ നിയമിക്കപ്പെട്ടു. ട്രഷററായി ലിന്‍സി തോട്ടത്തിലിന് പകരം ഷെറിന് കുര്യന്, ജോയിന്റ് സെക്രട്ടറിയായി ജീനാ തോമസിനുപകരം ടെയ്മി തോമസും അലക്സിസ് മാത്യു ജോയിന്റ് ട്രഷററായും നിയമിക്കപ്പെട്ടു. കൗണ്‍സില്‍ അംഗം അജേഷ് ജോണി (വാഷിംഗ്ടണ്‍ ഡി.സി മേരിലാന്‍ഡ്, വിര്‍ജീനിയ, നോര്‍ത്ത് കരോലിന ഏരിയാ)നു പകരം ആന്ജലിന് ജോണി നിയമിക്കപ്പെട്ടു. ഫിലഡല്‍ഫിയ പ്രദേശത്തെ കൗണ്‍സില്‍ അംഗം അലക്സിസ് മാത്യുവിന് പകരം മറിനാ മാത്യുവിന് ചുമതല നല്കി.
കൗണ്‍സില്‍ അംഗം ബോബി വര്‍ഗീസിന് (ബ്രൂക്ലിന്‍, ക്വീന്‍സ്, ലോംഗ് ഐലന്‍ഡ്), പകരം റോബിന് മോനിച്ചനും മനോജ് ജോണിന് പകരം (ടൊറന്റോ മോണ്ട്രിയല്) അലീഷാ വര്‍ഗീസും നിയമിക്കപ്പെട്ടു. ടെയ്മി തോമസിനെ (ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റര്‍, ബോസ്റ്റണ്‍) ഏരിയയുടെയും ഷെല്വിന് വര്‍ഗീസിനെ (ന്യൂജേഴ്സി, റോക്ലന്‍ഡ്, അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക്) ഏരിയയുടെയും കൗണ്‍സില്‍ മെംബര്‍ സ്ഥാനത്തു നിന്ന് നീക്കി.
ജയ്നി മാത്യുവിനെ (സ്റ്റേറ്റന്‍ ഐലന്‍ഡ്, സെന്‍ട്രല്‍ ന്യൂജേഴ്സി) ഏരിയയുടെയും കൗണ്‍സില്‍ അംഗങ്ങളെന്ന നിലയില്‍ നിന്നും ഫാ. ആന്‍ഡ്രൂസ് ഡാനിയലിനെ ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റര്‍ കണക്ടികട്ട്, ബോസ്റ്റണ്‍) ഏരിയാ സ്പിരിച്വല്‍ അഡൈ്വസര്‍ പദവിയില്‍ നിന്നും ഒഴിവാക്കി. </div>
<div>എം ജി ഒ സി എസ് എം കൗണ്‍സിലിന്റെ നിര്‍ദേശപ്രകാരം, കൗണ്‍സില്‍ പ്രാതിനിധ്യം ഉറപ്പാക്കും വിധം ചില പ്രത്യേക പ്രദേശങ്ങള്‍ പുനക്രമീകരിച്ച് കൗണ്‍സില്‍ അംഗങ്ങളെ തിരഞ്ഞെടുത്തു.
ഷാരണ്‍ തോമസ് (ന്യൂജേഴ്സി, സ്റ്റേറ്റന്‍ ഐലന്‍ഡ്), ബെത്സി ജേക്കബ് (നോര്‍തേണ്‍ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, കണക്ടികട്ട് - ബ്രോങ്ക്സ്, വെസ്റ്റ് ചെസ്റ്റര്‍,റോക്ലന്‍ഡ്, അപ്സ്റ്റേറ്റ് ന്യൂയോര്‍ക്ക് ഏരിയയിലെ എല്ലാ ഇടവകകളും ഇതിലുള്‍പ്പെടും) പ്രദേശത്തെ കൗണ്‍സില്‍ അംഗങ്ങളായും പുതിയ എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡന്റ് ഫാ. അജു ഫിലിപ്പ് മാത്യൂസ് (നോര്‍തേണ്‍ ന്യൂയോര്‍ക്ക്, ബോസ്റ്റണ്‍, കണക്ടികട്ട് ഏരിയായിലെ) സ്പിരിച്വല്‍ അഡൈ്വസറായും നിയമിക്കപ്പെട്ടു.
ഫാ. വി.എം ഷിബു ഫിലഡല്‍ഫിയ എം.ജി.ഒ.സി.എസ്.എമ്മിന്റെ ആധ്യാത്മിക ഉപദേഷ്ടാവായും നിയമിക്കപ്പെട്ടു. സ്പിരിച്വല്‍ അഡൈ്വസര്‍ (ടൊറന്റോ, മോണ്ട്രിയല്) ഡീക്കന്‍ ഡാനിയല്‍ മത്തായിക്ക് പകരം ഫാ. തോമസ് (അനൂപ്) തോമസ് നിയമിതനായി.
ക്യാമ്പസ് മിനിസ്ട്രി ഡയറക്ടര്‍ ഫാ. തിമോത്തി തോമസിന് പകരം പുതിയ എം.ജി.ഒ.സി.എസ്.എം വൈസ് പ്രസിഡന്റ് ഫാ. അജു ഫിലിപ്പ് മിനിസ്ട്രിക്ക് നേതൃത്വമേകും. എം.ജി.ഒ.സി.എസ്.എം പ്രാദേശിക മിഷന് ബോര്‍ഡ് പിരിച്ചുവിട്ടു.മലങ്കര ഓര്‍ത്തഡോക്സ് സഭ നോര്‍ത്ത് ഈസ്റ്റ് ഭദ്രാസന മിനിസ്ട്രി നേതൃതലത്തില്‍ അഴിച്ചുപണി
Comments