കാനഡ. ബ്രാംപ്ടന്‍ ഗുരുവായൂരപ്പന് ക്ഷേത്രത്തിന്‍െറയും ഓം കള്‍ച്ചറല്‍ വേദിയുടേയും ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ മണ്ഡല വിളക്ക് പൂജ ഡിസംബര്‍ 21-ാം തിയതി രാവിലെ പത്ത് മണിക്ക് ബ്രാമിലി ലയണ്‍സ് ഹാളില്‍ നടക്കും. താലപ്പൊലിയും ചെണ്ടമേളവും ചേര്‍ന്നുളള എഴുന്നളളിപ്പും തുടര്‍ന്ന് ഉടുക്ക് കൊട്ടിപ്പാട്ട്, ഭജന, വിളക്ക് പൂജ, പറവെയ്പ്, അയ്യപ്പപൂജ എന്നീ ചടങ്ങുകള്‍ മുഖ്യതന്ത്രി ദിവാകരന് നമ്പൂതിരിപ്പാട്, പൂജാരി മനോജ് എന്നിവരുടെ കാര്‍മ്മികത്വത്തില്‍ രാവിലെ കൃത്യം 10 മണിക്ക് ആരംഭിക്കും.
പങ്കെടുക്കുന്ന ഭക്ത ജനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതും അന്നേ ദിവസം, താലവും നിലവിളക്കുമായി എത്തേണ്ടതാണ് എന്ന് ഭാരാവഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് :www.ohmca.ca, 905 799 0900
വാര്‍ത്ത. ഹരികുമാര്‍ മാന്നാര്‍
Comments