ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് എഴുത്തുകാരുടെ കൂട്ടായ്മയായ കേരള പെന്തക്കോസ്ത് റൈറ്റേഴ്സ് ഫാറം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെ പ്രവര്‍ത്തക സമ്മേളനവും ഔപചാരിക ഉദ്ഘാടനവും ക്വീന്‍സ് വില്ലേജിലുളള ഇന്ത്യാ പെന്തക്കോസ്ത് ദൈവ സഭായില് ജൂലൈ 20 നു ഞായറാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും. കെപിഡബ്ല്യുഎഫ് ന്യൂയോര്‍ക്ക് ചാപ്റ്ററും സംയുക്തമായി നടത്തപ്പെടുന്ന സെമിനാറില്‍ ബ്രദര്‍ കെ. പി. തോമസ്, ഫാ. ഡോ. ജോമോന് കെ. ജോര്‍ജ് എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി ക്ലാസുകള്‍ നയിക്കും.
പുതിയ ഭാരവാഹികളായി പാസ്റ്റര്‍ ബാബു തോമസ് (ന്യൂയോര്‍ക്ക്) പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാലില്‍ (ന്യൂയോര്‍ക്ക്) വൈസ് പ്രസിഡന്റ് രാജന് ആര്യപ്പളളില്‍ (അറ്റ്ലാന്റാ) ജനറല്‍ സെക്രട്ടറി, പാസ്റ്റര്‍ ജോണ്‍ തോമസ് (ഹൂസ്റ്റണ്‍) ജോ. സെക്രട്ടറി, ജോയിസ് പി. മാത്യൂസ് (ടെന്നസ്സി) ട്രഷറര്‍, ഷേര്‍ളി ചാക്കോ (സിയാറ്റില്‍) ലേഡീസ് കോര്‍ഡിനേറ്റര്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോര്‍ക്ക് പാപ്റ്റര് ഭാരവാഹികളായ സജി തട്ടയില്‍, ഫാ. ഡോ. ജോമോന് ജോര്‍ജ്, അനുരാജ് രാജന്, ജോസ് ബേബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഫോറത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനായി വിപുലമായ പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കാന്‍ പരിശ്രമിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റര്‍ ബാബു തോമസും വൈസ് പ്രസിഡന്റ് പാസ്റ്റര്‍ തോമസ് കിടങ്ങാലിലും പറഞ്ഞു. യുവജനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കുവാനും യുവജനങ്ങളില്‍ എഴുതുവാനും വായിക്കുവാനും പ്രോത്സാഹനം നല്കുന്ന നടപടികള്‍ കൈക്കൊളളുമെന്നും ജനറല്‍ സെക്രട്ടറി രാജന് ആര്യപ്പളളില്‍ പ്രസ്താവിച്ചു.
Comments