പെന്‍സില്‍വാനിയ: നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന് പെന്‍സില്‍വാനിയായിലെ ലാന്‍കാസ്ററില്‍ തിരിതെളിഞ്ഞു. കോണ്‍ഫറന്‍സിന് ആരംഭം കുറിച്ചുള്ള വര്‍ണശബളമായ ഘോഷയാത്ര ബുധാഴ്ച വൈകിട്ട് 7 മണിക്ക് ലാന്‍കാസ്റര്‍ ഹോസ്റ് റിസോര്‍ട്ട് ആന്റ് കണ്വന്ഷന് സെന്ററിന്റെ അങ്കണത്തില്‍ ആരംഭിച്ചു. ഫാമിലി കോണ്‍ഫറന്‍സ് ബാന്റിനു പിന്നില്‍ മലങ്കരസഭാ പതാകയും, അമേരിക്കന്‍ പതാകയും, ഇന്ത്യന്‍ പതാകയുമേന്തി കോണ്‍ഫറന്‍സ് ഭാരവാഹികളും, ഭദ്രാസന കൌണ്‍സില്‍ അംഗങ്ങളും, സഭാ മാജിേംഗ് കമ്മിറ്റിയംഗങ്ങളും അണിനിരന്നു. സണ്ഡേസ്കൂള് കുട്ടികളാണ് അവര്‍ക്കു പിന്നില്‍. നൂറില്‍പരം മുത്തുക്കുടകള്‍ക്ക് പുറകിലായി ഡ്രസ് കോഡുകള്‍ക്കനുസൃതമായി വനിതകള്‍, ശിങ്കാരിമേളം, പുരുഷന്മാര്, ശെമ്മാശന്മാര്, വൈദീകര്‍, കോര്‍എപ്പിസ്കോപ്പമാര്‍, ഏറ്റവും പുറകിലായി വിശിഷ്ടാതിഥികളോടൊപ്പം നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനാദ്ധ്യക്ഷന് സഖറിയാ മാര്‍ നിക്കോളവോസ് മെത്രാപ്പോലീത്തായും അണിചേര്‍ന്നു.
ഘോഷയാത്ര സമ്മേളന വേദിയില്‍ എത്തിയശേഷം സന്ധ്യാ നമസ്കാരവും, ഉദ്ഘാടന സമ്മേളനവും സുവനീര്‍ പ്രകാശനവും നടന്നു. തുടര്‍ന്ന് പ്രശസ്ത ഗായകരായ ബിനോയി ചാക്കോയും, ജോജോ വയലിലും,സ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്‍ട്രിയും നയിച്ച ഗാന സന്ധ്യയും കോണ്‍ഫറന്‍സിന് പകിട്ടേകി.
ജൂലൈ 16 മുതല്‍ 19 വരെ തീയതികളില്‍ നടക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ മുതിര്‍ന്നവര്‍ക്കും , യുവജനങ്ങള്‍ക്കും, കോളേജ് വിദ്യാര്‍ഥികള്‍ക്കും കുട്ടികള്‍ക്കും പ്രത്യേകം പ്രത്യേകം ക്ളാസുകളും സെമിനാറുകളും നടക്കും. വൈദിക ട്രസ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാംകൊനാട്ട് ആണ് മുതിര്‍ന്നവരുടെ സെഷനുകള്‍ നയിക്കുന്നത്. എംജിഒസിഎസ്എം അംഗങ്ങള്‍ക്കുളള സെഷന് ഫാ. മാറ്റ് അലക്സാണ്ടര്‍ നേതൃത്വം നല്‍കും.
Comments