ഫിലാഡല്‍ഫിയ: പ്രശസ്ത കീബോര്‍ഡ് മാന്ത്രികന് സ്റ്റീഫന്‍ ദേവസിയും സംഘവും അവതരിപ്പിക്കുന്ന സ്നേഹസംഗീതം മെഗാഷോ ജൂണ്‍ 29-ന് ഫിലാഡല്‍ഫിയയില്‍ അങ്ങേറും.
ജൂണ്‍ 29-ന് സിറോ മലബാര്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന ഷോയില്‍ സ്റ്റീഫന്‍ ദേവസിക്കൊപ്പം അമേരിക്കന്‍ മലയാളികളുടെ പ്രിയ ഗായകനും ക്രൈസ്തവ ഭക്തിഗാനമേഖലയിലെ അഗ്രഗണ്യനും ലോകമെങ്ങുമുളള മലയാള ക്രൈസ്തവ മാനസങ്ങളില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഗായകനുമായ ബിനോയ് ചാക്കോ, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിം ഇമ്മാനുവേല്‍ ഹെന്റി, അമൃതാ സൂപ്പര്‍ സ്റ്റാര്‍ വിജയി ജോബ് കുര്യന്, തെന്നിന്ത്യയിലെ പ്രശസ്ത ഗായിക സിസിലി എബ്രഹാം എന്നിവരും `സ്നേഹ സംഗീതം' സംഗീത വിരുന്നിന് മാറ്റു കൂട്ടുന്നു. സ്റ്റീഫനു പുറമെ ജോസി ജോണ്‍(ഗിറ്റാര്‍), നിര്‍മ്മല്‍ സേവ്യര്‍ (ഡ്രംസ്), ഷോമി ഡേവിസ്(പെര്ക്കഷന്), ജോസി ആലപ്പുഴ (ഫ്ളൂട്ട്, സാക്സോഫോണ്‍) , സ്റ്റീഫന്‍ ദേവസിയുടെ ജ്യേഷ്ഠ സഹോദരനും പ്രമുഖ മ്യുസീഷ്യനും, പരിപാടിയുടെ പ്രോഗ്രാം ഡയറക്ടറുമായ സാം ദേവസി. കേരളത്തിലെ പ്രമുഖനായ സൗണ്ട് എന്‍ജിനിയര്‍ ടെന്നിസണ്‍ തുടങ്ങിയ പ്രമുഖ സംഗീതജ്ഞരും `സ്നേഹസംഗീതം 2014 നെ മികവുറ്റതാക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ സുനോജ് മാത്യു 267 463 3085 , ബിനു 267 893 9571.
Comments