ഫ്ളോറിഡ: പെന്‍സില്‍വാനിയ വാലിഫോര്‍ജിലെ റാഡിസണ്‍ കാസിനോ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെടുന്ന ഫോമയുടെ നാലാമത് അന്തര്‍ദ്ദേശീയ കണ്‍വന്‍ഷനോടനുബന്ധിച്ച് നോര്‍ത്ത് അമേരിക്കയിലെ ദ്യശ്യവാര്ത്ത മാധ്യമങ്ങളുടെ കൂട്ടായ്മയിലും, വിവിധ മാധ്യമ പ്രവര്‍ത്തകരുടെ സഹകരണത്തിലും നടത്തപ്പെടുന്ന മീഡിയ സമ്മേളനത്തിനും, സെമിനാറിനും ഏഷ്യാനെറ്റ് യു.എസ്.എ യുടെ ഭാരവാഹികളും ഡിഷ് നെറ്റ് വര്‍ക്കിന്റെ അണിയറപ്രവര്‍ത്തകരും ആശംസകളും പിന്തുണയും അറിയിച്ചു.
മാധ്യമ ചര്‍ച്ചകളിലും അനുബന്ധ വിഷയങ്ങളിലും പ്രേക്ഷക ലക്ഷങ്ങളുടെ ഇഷ്ട ചാനലായ ഏഷ്യാനെറ്റിന്റെ പ്രതിനിധികള്‍ സംബന്ധിക്കും. ഏഷ്യാനെറ്റ് യു.എസ്.എ പ്രസിഡന്റ് സുരേഷ് ബാബു ചെറിയത്ത്, ഓപ്പറേഷന് മാനേജര്‍ മാത്യൂ വര്‍ഗീസ്, ഡയറക്ടര്‍ രാജു പള്ളത്ത്, ചീഫ് ന്യൂസ് ഏഡിറ്റര്‍ ഡോ കൃഷ്ണ കിഷോര്‍ തുടങ്ങിയ മാധ്യമപ്രവര്‍ത്തകര്‍ ഏഷ്യാനെറ്റിനെ പ്രതിനിധികരിച്ച് സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താവിനിമയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ഐക്യതയ്ക്കും സാമുഹികപ്രതിബന്ധതയ്ക്കും സഹകരണ മനോഭാവത്തിനും, അതുപോലെ മലയാള ഭാഷയ്ക്കും ഇതുപോലെയുള്ള സമ്മേളനങ്ങള്‍ മുതല്ക്കൂട്ടാകട്ടെന്ന് ഭാരവാഹികള്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏഷ്യാനെറ്റ് യു.എസ്.എ മീഡിയ കറസ്പോണ്ടന്റ് നിബു വെള്ളവന്താനം അറിയിച്ചതാണിത്.
Comments