ജയപ്രകാശ് നായര്‍
ന്യൂയോര്‍ക്ക്: െ്രെടസ്റ്റേറ്റ് നിവാസികളായ നായര്‍ സമുദായാംഗങ്ങളുടെ സംഘടനയായ നായര്‍ ബനവലന്റ് അസോസിയേഷന് കുട്ടികള്‍ക്കായി ഒരു കലാമത്സരം സംഘടിപ്പിക്കുന്നു.
2014 ഫെബ്രുവരി 15ന് എന്‍.ബി.എ. സെന്ററില്‍ ഉച്ചക്ക് 2 മണി മുതല്‍ ചിത്ര രചന, കളറിംഗ്, പെയിന്റിംഗ് എന്നീ ഇനങ്ങളില്‍ മത്സരം നടക്കും. 2014 ഫെബ്രുവരി 22ന് ഫ്ലോറല്‍ പാര്‍ക്കിലുള്ള 26 നോര്‍ത്ത് ടൈസണ്‍ അവന്യുവിലെ ടൈസണ്‍ സെന്ററില്‍ വെച്ച് മറ്റു മത്സരങ്ങള്‍ നടക്കുന്നതാണ്.
വിശദവിവരങ്ങള്‍ അറിയുവാനും മത്സരങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനും സെക്രട്ടറി കലാ സതീഷിനെ വിളിക്കുക. ഫോണ്‍ 516 520 5053. രജിസ്ട്രേഷന്റെ അവസാന തീയതി 2014 ഫെബ്രുവരി 10 ആണ്. എന്‍. ബി.എ. കുടുംബാംഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ കഴിയുകയുള്ളൂ എന്ന് പ്രസിഡന്റ് വനജ നായര്‍ അറിയിച്ചു.
Comments