വാഷിംഗ്ടണ്‍ ഡി.സി: കേരളാ അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണ്‍ Rock n Roll ക്രിസ്മസ് ആഘോഷം ഡിസംബര്‍ 14-ന് ശനിയാഴ്ച വൈകിട്ട് 4.30 മുതല്‍ വിര്‍ജീനിയയിലെ ഫാള്‍സ് ചര്‍ച്ചില്‍ സ്ഥിതിചെയ്യുന്ന സ്റ്റുവര്‍ട്ട് ഹൈസ്കൂളില്‍ (Stuart High School) വെച്ച് നടത്തപ്പെടുന്നു. സാന്റായോടൊപ്പം സൗജന്യമായി ഫോട്ടോ എടുക്കുവാനുള്ള അവസരം മൂന്നുമണിക്കാണ്. തുടര്‍ന്ന് 3.30-ന് കെ.എ.ജി.ഡബ്ല്യു ഒരുക്കുന്ന കേക്ക് ബേക്കിംഗ് മത്സരം നടക്കും. സാങ്കേതികവിദ്യയുടെ മാസ്മരികതയോടെ കെ.എ.ജി.ഡബ്ല്യുവിന്റെ നേതൃത്വത്തില്‍ നടക്കുന്ന കലാപരിപാടികളും അതിനുശേഷം കള്ളപ്പവും ഫിഷ് മോളിയും, കോഴിക്കറിയും ചേര്‍ന്ന ഡിന്നറും ഉണ്ടായിരിക്കും. കെ.എ.ജി.ഡബ്ല്യു എന്റര്‍ടൈന്‍മെന്റ് കമ്മിറ്റി പരിപാടികളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി സ്മിത മേനോന് അറിയിച്ചു. ഈവര്‍ഷത്തെ കെ.എ.ജി.ഡബ്ല്യു റോക്ക് ഇന്‍ റോള്‍ ഏവര്‍ക്കും ക്രിസ്മസ് -പുതുവത്സര സമ്മാനമായിത്തീരുമെന്ന് കെ.എ.ജി.ഡബ്ല്യു സെക്രട്ടറി രഘു നമ്പ്യാത്ത് പ്രത്യാശ പ്രകടിപ്പിച്ചു. ക്രിസ്മസ് ആഘോഷിക്കുവാന്‍ വിര്‍ജീനിയ, മേരിലാന്റ്, വാഷിംഗ്ടണ്‍ ഡ.സി എന്നിവടങ്ങളിലെ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി കെ.എ.ജി.ഡബ്ല്യു പ്രസിഡന്റ് മനോജ് ശ്രീനിലയം അറിയിച്ചു.
Comments