നാഷ്വില്‍: കേരളാ അസോസിയേഷന് ഓഫ് നാഷ്വില്‍, ടെന്നസി 2014- 16 കാലഘട്ടത്തിലേക്കുള്ള ഭരണസമിതിയെ നാഷ്വില്‍ മെതഡിസ്റ്റ് ചര്‍ച്ച് ഹാളില്‍ കൂടിയ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ വെച്ച് തെരഞ്ഞെടുത്തു. സാം ആന്റോ പുത്തന്‍കളം (പ്രസിഡന്റ്), നവാസ് യൂനസ് (വൈസ് പ്രസിഡന്റ്), ബിജു ജോസഫ് (ജനറല്‍ സെക്രട്ടറി), വിന്‍സി ചെറിയാന് (ജോയിന്റ് സെക്രട്ടറി), ആദര്‍ശ് രവീന്ദ്രന് (ട്രഷറര്‍), ശിവകാന്ത് നായര്‍ (ജോയിന്റ് ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. യോഗത്തില്‍ ഗോപിനാഥന് കാഞ്ചരക്കോള് അധ്യക്ഷനായിരുന്നു. രാജീവ് നായര്‍ വാര്‍ഷിക റിപ്പോര്‍ട്ടും, രാജീവ് ചന്ദ്രമന കണക്കും അവതരിപ്പിച്ചു. ബബലു ചാക്കോ നെങ്ങാട്ട് ഇലക്ഷന് കമ്മിറ്റി ചെയര്‍മാനായിരുന്നു. പ്രസിഡന്റ് സാം ആന്റോ പുത്തന്‍കളം നയപ്രഖ്യാപന പ്രസംഗവും നടത്തി.
Comments