ന്യൂയോര്‍ക്ക് : നോര്‍ത്ത് അമേരിക്കാ യൂറോപ്പ് ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന പൊതുസമ്മേളനത്തില്‍ വെച്ചു നടത്തപ്പെട്ട പ്രത്യേക ചടങ്ങില്‍ നോര്‍ത്ത് അമേരിക്കന്‍ ഭദ്രാസന സേവികാ സംഘം സമാഹരിച്ച നാല്പത്തിനാലായിരം ഡോളറിന്റെ ചെക്ക് ഭദ്രാസന ട്രഷറര്‍ അഞ്ജു ജോര്‍ജ് ബിജിലി മാര്‍ത്തോമാ മെത്രാപോലീത്താക്ക് കൈമാറി. ഇത്രയും തുടക നിരണം മാരമണ്‍, ചെങ്ങന്നൂര്‍ മാവേലിക്കര, അടൂര്‍, തിരുവനന്തപുരം, കൊല്ലം- കൊട്ടാരക്കര, കോട്ടയം-കൊച്ചി, റാന്നി നിലയ്ക്കല്‍, കുന്നംകുളം മലബാര്‍, ചെന്നൈ ബാംഗ്ലൂര്‍, മുബൈ-ഡല്‍ഹി എന്നീ ഭദ്രാസനങ്ങളിലെ നിര്‍ധനരായ യുവതികള്‍ക്ക് വിവാഹസഹായധനമായി നല്‍കുമെന്ന് മെത്രാപോലീത്താ അറിയിച്ചു.
ഭദ്രാസന സേവികാ സംഘം കൗണ്‍സിലിന്റെ ഒത്തൊരുമിച്ച പ്രവര്‍ത്തനവും, എല്ലാ ഇടവക സേവികാ സംഘാംഗങ്ങളുടേയും സഹകരണവുമാണ് ഇത്രയും സംഖ്യ വിവാഹ സഹായ നിധിയായി സ്വരൂപിക്കുവാന്‍ ഇടയാക്കിയതെന്ന് സേവികാസംഘം ഭദ്രാസന സെക്രട്ടറി എല്‍സി. മാത്യൂ ഡാളസ് ഫാര്‍മേഴ്സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവും ഭദ്രാസന ട്രഷററുമായ അന്ജുബിജിലി എന്നിവര്‍ പറഞ്ഞു. ഫണ്ട് കളക്ഷന്‍ വിജയപ്പിക്കുന്നതിന് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ശാഖാ ഭാരവാഹികള്‍ക്കും, അംഗങ്ങള്‍ക്കും ഭദ്രാസന സെക്രട്ടറി ഡോ. എല്‍സി മാത്യൂ കൗണ്‍സിലിന്റെ പേരില്‍ പ്രത്യേകം നന്ദി രേഖപ്പെടുത്തി.
Comments