ന്യൂയോര്‍ക്ക്: ഫൊക്കാന ന്യൂയോര്‍ക്ക് റീജിയന് കണ്‍വെന്‍ഷന്റെ പബ്ലിസിറ്റി കണ്‍വീനറായി കെ.കെ ജോണ്‍സണെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൂടിയ കണ്വെന്ഷന് കോഓര്‍ഡിനേറ്റേഴ്സിന്റെ മീറ്റിങില്‍ വച്ചാണ് ശ്രീ. ജോണ്‍സണെ തിരഞ്ഞെടുത്തത്. സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, സാഹിത്യകാരനും നല്ലൊരു വാഗ്മിയുമായ ജോണ്സണ് ദീര്‍ഘകാലമായി ഫൊക്കാനയുടെ പ്രവര്‍ത്തകനും, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ ഭരണസാരഥികളില്‍ ഒരാളുമാണ്. ജോണ്‍സന്റെ സേവനം 30 തീയതിയിലെ കണ്വെന്ഷന് പ്രയോജനപ്രദമായിരിക്കുമെന്ന് പ്രസിഡന്റ് വിനോദ് കെയാര്‍ക്കെ, സെക്രട്ടറി സുനില്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
Comments