കാലിഫോർണിയ : ലോകത്തിലെ ഏറ്റവും വലിയ വിമാനത്തിന്റെ ആദ്യ പരീക്ഷണപ്പറക്കൽ അമേരിക്കയിലെ കാലിഫോര്‍ണിയയിൽ ഏപ്രിൽ 12 ശനിയാഴ്ച വിജയകരമായി നടത്തി. സ്ട്രാറ്റോലോഞ്ച് കന്പനി നിർമിച്ച അമേരിക്കൻ ഫുട്ബോൾ ഗ്രൗണ്ടിന്റെ വിസ്തീർണമുള്ള ആറ് എൻജിൻ വിമാനത്തിന് രണ്ടു ഫ്യൂസലേജ്(ബോഡി) ഉണ്ട്. വിമാനത്തിന്റെ നീളം 238 അടിയും ചിറകുകൾക്കിടെ 385 അടി വീതിയും ഉണ്ട് . കലിഫോർണിയയിലെ മൊഹാവെ എയർ ആൻഡ് സ്പേസ് പോർട്ടിൽനിന്ന് ശനിയാഴ്ച ശനിയാഴ്ച രാവിലെയാണ് കൂറ്റൻ വിമാനം പറന്നുയർന്നത് .17,000 അടി വരെ ഉയരത്തിൽ വിമാനം രണ്ടര മണിക്കൂർ ആകാശത്തു പറന്നത് മണിക്കൂറിൽ 302 കിലോമീറ്റർ വേഗത്തിലാണ് .തുടർന്ന് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു . ഒരേസമയം മൂന്നു റോക്കറ്റുകൾ വഹിച്ചു പറക്കാനാവും. റോക്കറ്റുകൾ ആകാശത്തു വിക്ഷേപിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിന്റെ സഹസ്ഥാപകനായിരുന്ന പോൾ അല്ലനാണ് സ്ട്രാറ്റോലോഞ്ച് കമ്പനിക്കായി മുതൽ മുടക്കിയത്. വിമാനത്തിന്റെ ആദ്യ പറക്കൽ കാണാൻ നൂറുകണക്കിന് ആളുകളാണ് വിമാനത്താവളത്തിൽ എത്തിയിരുന്നത് .
Comments