ന്യുയോര്‍ക്ക്: ന്യുയോര്‍ക്ക് സ്റ്റേറ്റ് ഇന്ത്യന്‍ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ചെയര്‍മാനായ തോമസ് കോശിയെ വെസ്റ്റ്ചെസ്റ്റർ കൗണ്ടി ഹ്യൂമൻ റൈറ്റ് കമ്മീഷണർ ആയി കൗണ്ടി എക്സിക്യൂട്ടീവ് ജോർജ് ലാറ്റിമാർ വീണ്ടും നിയമിച്ചു 2011 മുതൽ ഹ്യൂമൻ റൈറ്റ് കമ്മീഷണർ ആയി സേവനം അനുഷ്ഠിച്ചു വരുകയാണ് തോമസ് കോശി.
2005 മുതൽ ന്യൂ റോഷൽ സിറ്റി ഹ്യൂമൻ റൈറ്റ് കമ്മീഷണർ ആയി നിയമത്തിനായ തോമസ് കോശി 2011 ൽ കൗണ്ടി ഹ്യൂമൻ റൈറ്റ് കമ്മീഷണർ മെംബർ ആയി, 2012 ൽ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയുടെ ഫെയർ ഹൗസ്സിങ് ബോർഡിൽ ഹോണറി മെംബർ ആയി നിയമിച്ചു. പുതിയ അഡ്മിനിസ്ട്രേഷൻ വന്നതിന് ശേഷവും ഹ്യൂമൻ റൈറ്റ് കമ്മീഷണർ ആയി വീണ്ടും നിയമിക്കുകയായിരുന്നു. റിപ്പബ്ലിക്കൻ പാർട്ടി ഗവൺമെന്റിലും അതിന് ശേഷം വന്ന ഡമോക്രറ്റിപാർട്ടി ഗവൺമെന്റിലും ഒരുപോലെ സ്ഥാനം ലഭിച്ച തോമാസ്കോശി എല്ലാ പാർട്ടികളും അംഗീകരിക്കുന്ന വ്യക്തിത്വത്തിന്റെ ഉടമയാണ്. പാർട്ടി പലതവണ ഉയർന്ന പൊളിറ്റിക്കൽ പോസ്റ്റിലേക്ക് മത്സരിക്കാൻ ആവിശ്യപെട്ടപ്പോഴും ബിസിനസ്സ് ആവിശ്യമായ കാര്യങ്ങളിൽ തിരക്കിയതിനാൽ പാർട്ടിയുടെ ആവിശ്യം പലപ്പോഴും നിരസികേണ്ടതായി വന്നു.
തോമസ് കോശി അമേരിക്കയിലെ മുഖ്യധാരാ രാഷ്ട്രീയ പ്രവർത്തനത്തിൽ പല മേഘലകളിലും പ്രവർത്തിക്കുന്നു. ന്യൂ റോഷൽ സിറ്റിയിലെ ഡമോക്രറ്റിക് മേയർ ആയ നോം ബ്രാൻസന്റെ അഡ്വൈസറി ബോർഡിലും പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ത്യൻ അമേരിക്കൻ റിപ്പബ്ലിക്കൻ പാർട്ടിയുടെ ട്രൈസ്റ്റേറ്റ് ചെയർമാൻ കുടിയാണ്.
അമേരിക്കയിലെ മലയാളീ സമൂഹത്തിൽ നിറഞ്ഞു നില്ക്കുന്ന തോമസ് കോശി, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹഹവുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഫോമയുടെ സമുന്നത നേതാവായ അദ്ദേഹം ഫോമായുടെ ആദ്യത്തെ ജുഡീഷ്യല്‍ കമ്മിറ്റി ചെയര്‍മാനായും ഇലക്ഷന് കമ്മീഷണറായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഫോമയുടെ ഇപ്പോഴത്തെ കംപ്ലെയിന്റ് കൗൺസിൽ വൈസ് ചെയർമാൻ ആയും സേവനം ചെയുന്നു.ഇന്ത്യന്‍ അമേരിക്കന്‍ ്രൈടസ്റ്റേറ്റ് ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ സ്ഥാപക പ്രസിഡന്റാണു(NY, NJ and CT) . അമേരിക്കയിലെ ഇന്ത്യക്കാരായ ബിസിനസ്സ് കാരെ പ്രൊമോട്ട് ചെയ്യുക എന്നതാണ് ചേംബര്‍ ഓഫ് കൊമ്മേഴ്സിന്റെ ലക്ഷ്യം. രണ്ടു വെട്ടം വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ പ്രസിഡന്റ് ആയിരുന്നിട്ടുള്ള ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ് തോമാസ്കോശി.
അമേരിക്കയിലെ അറിയപ്പെടുന്ന ബിസിനസ്സ്കാരൻ കൂടിയായ തോമസ് കോശി വെസ്റ്റ് ചെസ്റ്ററിലെ ന്യൂ റോഷലിൽ ആണ് താമസം.
Comments