You are Here : Home / USA News

ലിന്‍ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തിലെ ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സ് കിക്ക് ഓഫ് വന്‍ വിജയമായി

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, March 25, 2015 12:27 hrs UTC


                        
ലിന്‍ബ്രൂക്ക്. അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്‍െറ 29-ാത് ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായുളള ലിന്‍ബ്രൂക്ക് സെന്റ് മേരീസ് ദേവാലയത്തിലെ കിക്ക് ഓഫ് ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ  സാന്നിധ്യത്തില്‍ നടന്നു.

വി. കുര്‍ബാനയ്ക്കു ശേഷം അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഇടവകയിലെ പതിനഞ്ചോളം കുടുംബങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി. ജൂലൈ 15 മുതല്‍ 18 വരെ നടക്കുന്ന ഈ കുടുംബ മേളക്ക് ഭദ്രാസനത്തിന്‍െറ വിവിധ ദേവാലയങ്ങളില്‍ നിന്നും നല്ല രീതിയിലുളള സഹകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും പരി. പാത്രിയര്‍ക്കീസ് ബാവായുടെ സാന്നിധ്യം അതിനൊരു പ്രധാന കാരണമാണെന്നും അഭിവന്ദ്യ തിരുമേനി തന്‍െറ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഈ ദേവാലയത്തില്‍ നിന്നും ഭദ്രാസനത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന അകമഴിഞ്ഞ സഹകരണത്തിനും തിരുമേനി നന്ദി രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫറന്‍സിന്‍െറ പ്രത്യേകതകളെക്കുറിച്ചും വിശ്വാസികള്‍ക്കായി ക്രമീകരിച്ചിട്ടുളള സൌകര്യങ്ങളെക്കുറിച്ചും സാജു പൌലോസ്, മാരോത്ത് (ഭദ്രാസന ട്രഷറര്‍) യോഗത്തില്‍ വിവരിച്ചു.

ഭദ്രാസന കൌണ്‍സില്‍ മെംബര്‍ പി. ഒ. ജേക്കബും തദവസരത്തില്‍ സന്നിഹിതനായിരുന്നു. വരും ദിവസങ്ങളില്‍ കഴിവതും ഇടവകാംഗങ്ങള്‍ രജിസ്ട്രേഷന്‍ നടത്തി. ഈ കുടുംബ മേള വന്‍ വിജയമാക്കി തീര്‍ക്കണമെന്ന് ഭദ്രാസന കൌണ്‍സില്‍ അംഗവും ഇടവക വികാരിയുമായ റവ. ഫാ. ഗീവര്‍ഗീസ്, ജേക്കബ് ചാലിശ്ശേരി, അംഗങ്ങളെ ഓര്‍മ്മിപ്പിച്ചു. ബേബി കുര്യാക്കോസ് ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് നേതൃത്വം നല്‍കി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പിആര്‍ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.