ഫിലാഡല്‍ഫിയ: കേരള രാഷ്ട്രീയത്തിലെ നിറഞ്ഞ സാന്നിദ്ധ്യമായിരുന്ന സ്പീക്കര്‍ ജി. കാര്‍ത്തികേയന്റെ അകാല നിര്യാണത്തില്‍ ഇന്‍ഡ്യന്‍ നാഷണല്‍ ഓവര്‍സീസ് പെന്‍സില്‍വാനിയ കേരള ചാപ്റ്റര്‍ അനുശോചനം രേഖപ്പെ ടുത്തി. പ്രസിഡന്റ് ശ്രീ. കുര്യന് രാജന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ സെക്രട്ടറി ശ്രീ. സന്തോഷ് ഏബ്രഹാം, നാഷണല്‍ പ്രസിഡന്റ് ശ്രീ. ജോബി ജോര്‍ജ്ജ്, ശ്രീ. ഫിലിപ്പോസ് ചെറിയാന്, ശ്രീ. സാജന് വര്‍ഗീസ്, ശ്രീ. യോഹന്നാന് ശങ്കരത്തില്‍, ശ്രീ. സജി കരിംകുറ്റി എന്നിവര്‍ സംസാരിച്ചു. ഡാനിയേല്‍ പി. തോമസ് അറിയിച്ചതാണിത്.
Comments