You are Here : Home / USA News

കെഎച്ച്എന്‍എ രജിസ്ട്രേഷന്‍ വേദി പ്രവര്‍ത്തനം ആരംഭിച്ചു

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, March 10, 2015 10:52 hrs UTC


                        
ഡാലസ്. ജൂലൈ 2 മുതല്‍ 6 വരെ ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എയര്‍പോര്‍ട്ട് ഹൈറ്റ് റീജന്‍സി ഹോട്ടലില്‍ നടക്കുന്ന കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അന്തര്‍ദേശീയ കണ്‍വന്‍ഷന്‍ വേദി പ്രവര്‍ത്തനം ആരംഭിച്ചു. ഡാലസില്‍ നിന്നുളള എ. പി. ഹരിദാസ് അധ്യക്ഷനായും ദിലീപ് വയലാ, രാജേഷ് മേനോന്‍,  ജയശ്രീ, സുധീര്‍ നായര്‍, ഡിസ്ട്രോയിറ്റില്‍ നിന്ന് രമ്യാ നായര്‍, വാഷിങ്ടണ്‍ ഡിസിയില്‍ നിന്ന് സനില്‍ ഗോപി, ഫിലാഡല്‍ഫിയായില്‍ നിന്ന് തങ്കമണി അരവിന്ദ്,  ന്യൂയോര്‍ക്കില്‍ നിന്ന് ബിജു ഗോപാലന്‍, കലിഫോര്‍ണിയായില്‍ നിന്ന് രവി വളളത്തേരി, ഫ്ലോറിഡായില്‍ നിന്ന് ഗോപന്‍ നായര്‍, ഉണ്ണികൃഷ്ണന്‍, ഹൂസ്റ്റണില്‍ നിന്ന് മാധവ ദാസ്, പൊന്നുപിളള എന്നിവരെ നാഷണല്‍ കമ്മറ്റി ചുമതലപ്പെടുത്തി.

കഴിഞ്ഞ നാലര പതിറ്റാണ്ടുകാലമായി ഡാലസിലെ മലയാളി സംഘടനാ രംഗത്ത് സജീവ സാന്നിദ്ധ്യമായ ഹരിദാസ് കേരളാ അസോസിയേഷന്‍െറയും ഹിന്ദു സൊസൈറ്റിയുടെയും സ്ഥാപക നേതാക്കളിലെ ഒരാളും ലയണ്‍സ് ക്ലബിന്‍െറ ജില്ലാ സംസ്ഥാന നേതൃസ്ഥാനങ്ങളിലും ദേശീയ കണ്‍വന്‍ഷനിലും മുഖ്യചുമതലകള്‍ വഹിക്കുന്നുണ്ട്.

അമേരിക്കന്‍ ഐക്യനാടുകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും അഞ്ഞൂറില്‍ പരം കുടുംബങ്ങളെ പ്രതീക്ഷിക്കുന്ന സമ്മേളനത്തില്‍ ദേശവ്യാപകമായ രജിസ്ട്രേഷന്‍ ഏകോപിക്കുന്നതിന്‍െറ ചുമതല സെക്രട്ടറി ഗണേഷ് നായരെ നാഷണല്‍ കമ്മറ്റി ചുമതലപ്പെടുത്തി.

രജിസ്ട്രേഷനെ സംബന്ധിച്ച വിവരങ്ങള്‍ക്ക് :
എ. പി. ഹരിദാസ് : 972 835 9810
ഗണേഷ് നായര്‍ : 914 826 1677

www.namaha.org  വെബ്സൈറ്റിലും apharidas@hotmail.com   ബന്ധപ്പെടുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.