ജോസി കുരിശിങ്കല്‍
ഷിക്കാഗോ: ഫോമാ ഷിക്കാഗോ റീജിയന്റെ അടിയന്തര യോഗം റീജയണല്‍ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളത്തിന്റെ വസതിയില്‍ ചേരുകയുണ്ടായി. സണ്ണി വള്ളിക്കളം അധ്യക്ഷതവഹിച്ച യോഗത്തില്‍ ഷിക്കാഗോ റീജിയന് ഭാരവാഹികളായ ജോസി കുരിശിങ്കല്‍, ജോണ്സണ് കണ്ണൂക്കാടന്‍, ബെന്നി വാച്ചാച്ചിറ, ബിജി ഫിലിപ്പ്, സ്റ്റാന്‍ലി കളരിക്കമുറി, രഞ്ജന്‍ വര്‍ഗീസ്, അച്ചന്‍കുഞ്ഞ് മാത്യു, ഷിബു അഗസ്റ്റിന്, ബിജി സി. മാണി, ഫിലിപ്പ് പുത്തന്‍പുരയില്‍, ബിജി കൊല്ലാപുരം, വര്‍ക്കി സാമുവേല്‍ (രാജന്) തുടങ്ങിയവര്‍ പ്രസംഗിച്ചു. ശ്രീ കാര്ത്തികേയന് ആദ്യകാല കെ.എസ്.യു പ്രസിഡന്റായിരുന്നു. അരുവിക്കര എം.എല്‍.എ ആയിരുന്ന അദ്ദേഹം പതിമൂന്നാം നിയമസഭയിലെ സ്പീക്കറായിരുന്നു.
പ്രതിപക്ഷം പോലും അദ്ദേഹത്തെ ആദരിച്ചിരുന്നു. എ.കെ. ആന്റണി മന്ത്രിസഭയില്‍ വൈദ്യുതി വകുപ്പ് മന്ത്രി,പിന്നീട് ഭക്ഷ്യ-പൊതുവിതരണം, സാംസ്കാരികം എന്നിവയുടെ മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. കുറച്ച് മാസങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയ്ക്കായി വന്നപ്പോള്‍ കാണുവാനും സംസാരിക്കുനുമുള്ള അവസരം ലഭിച്ചിരുന്നു. ശ്രീ കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഫോമാ ഷിക്കാഗോ റീജിയന് ഭാരവാഹികള്‍ അനുശോചനം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ വേര്‍പാടിലുള്ള ദുഖം അറിയിക്കുകയും ചെയ്തു.
Comments