You are Here : Home / USA News

ഷിക്കാഗോ സേക്രട്‌ ഹാര്‍ട്ട്‌ ഇടവകയുടെ നേത്രുത്വത്തില്‍ ഗുഡലൂപ്പെയിലേയ്‌ക്കു തീര്‍ത്ഥാടനം

Text Size  

Story Dated: Sunday, February 15, 2015 09:04 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഇടവകയുടെ കീഴിലുള്ള ഗുഡലൂപ്പെ കൂടാരയോഗത്തില്‍ തീരുമാനിച്ചതനുസരിച്ച്‌ കൂടാരയോഗത്തിന്റേയും ഇടവകയിലെ പില്‍ഗ്രിമേജ്‌ കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ മെക്‌സിക്കോയിലെ ഗുഡലൂപ്പെയിലേയ്‌ക്കു ആഗസ്റ്റ്‌ ആരംഭത്തില്‍ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ്‌ ആറാംതീയതി വ്യാഴാഴ്‌ച ഷിക്കാഗോയില്‍നിന്നു യാത്രതിരിച്ച്‌ ഒന്‍പതാം തീയതി ഞായറാഴ്‌ച തിരിച്ചെത്തക്കവിധമാണ്‌ ഈ തീര്‍ത്ഥാടനം ക്രമീകരിച്ചിരിക്കുന്നത്‌. ഇതില്‍ പങ്കുചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 24നകം $250 അഡ്വാന്‍സ്‌ നല്‌കി റിസേര്‍വുചെയ്യണം. തീര്‍ത്ഥടനത്തിന്‌ ആകെ നല്‌കേണ്ടത്‌ ഒരാള്‍ക്ക്‌ 950 ഡോളര്‍ വീതമാണ്‌.

 

ഗുഡലൂപ്പെ കൂടാരയോഗം കോര്‍ഡിനേറ്റര്‍ ബെന്നി വാച്ചാച്ചിറ (847 322 1973), സണ്ണി ഇന്‍ഡിക്കുഴി (6306747869), തമ്പിച്ചന്‍ ചെമ്മാച്ചേല്‍ (6307886486), ഗ്രേസി വച്ചാച്ചിറ (847 910 4621) എന്നിവരുടെ പക്കല്‍ പേരു രജിസ്റ്റര്‍ ചെയ്യാം. പില്‍ഗ്രിമേജിന്‌ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത്‌ നേതൃത്വം നല്‌കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.