You are Here : Home / USA News

ആദ്യ ബൈസെക്‌ ഷ്വല്‍, കേറ്റ്‌ ബ്രൗണ്‍ ഒറിഗണ്‍ ഗവര്‍ണ്ണറായി സത്യപ്രതിജ്ഞ ചെയ്യും

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, February 14, 2015 01:52 hrs UTC

ഒറിഗണ്‍ : ഗവര്‍ണ്ണര്‍ ജോണ്‍ കിറ്റ്‌സ്‌ബര്‍ ഇന്ന്‌ ഔദ്യോഗികമായി രാജി പ്രഖ്യാപിച്ചതോടെ ഒറിഗന്‍ സംസ്ഥാനത്തെ പുതിയ ഗവര്‍ണ്ണറായി കേറ്റ്‌ ബ്രൗണ്‍ സത്യപ്രതിജ്ഞ ചെയ്യും. ആറു വര്‍ഷമായി ഒറിഗണ്‍ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റായി തുടരുന്ന ബ്രൗണ്‍ ഗവര്‍ണ്ണറാകുന്നതോടെ അമേരിക്കന്‍ ചരിത്രത്തിലെ ആദ്യ ബൈ സെസെക്‌ ഷ്വല്‍ ഗവര്‍ണ്ണര്‍ എന്ന പദവി ബ്രൗണിനെ തേടിയെത്തും. ഒറിഗണ്‍ ഗവര്‍ണ്ണര്‍ ജോണിന്റെ ഫിയാന്‍സെ സില്‍വിയ ഹെയ്‌സ്‌ സ്വകാര്യ പണസംമ്പാദത്തിനായി രാഷ്ട്രീയ സ്വാധീനം ദുരുപയോഗപ്പെടുത്തി എന്ന ആരോപണത്തെ തുടര്‍ന്ന്‌ ഗവര്‍ണ്ണര്‍ രാജിവെക്കണെന്ന ആവശ്യം ശക്തിപ്പെട്ടു. ഒറിഗണ്‍ അറ്റോര്‍ണി ജനറലും, സ്‌റ്റേറ്റ്‌ എത്തിക്ക്‌ കമ്മീഷനും സില്‍വിയായുടെ പേരിലുള്ള ആരോപണത്തെകുറിച്ച്‌ അന്വേഷണം നടത്താന്‍ തീരുമാനിച്ചതോടെ ഗവര്‍ണ്ണര്‍ രാജിവെക്കുവാന്‍ നിര്‍ബന്ധിതനാകുകയായിരുന്നു.

 

2008 ല്‍ ഒറിഗണ്‍ സംസ്ഥാന സെനറ്റിലെ ആദ്യ വനിതാ മെജോറട്ടി ലീഡറായിരുന്നു ബ്രൗണ്‍. തുടര്‍ന്നാണ്‌ സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റായി തിരഞ്ഞെടുത്തത്‌. 2013 ല്‍ അമേരിക്കന്‍ കോണ്‍ഗ്രസിലേക്ക്‌ തിരഞ്ഞെടുത്ത അരിസോണയില്‍നിന്നുള്ള ക്രിസ്റ്റണ്‍ സൈന്‍മയാണ്‌ അമേരിക്കന്‍ കോണ്‍ഗ്രസ്സിലെ ആദ്യ ബൈസെക്വഷല്‍ അംഗം. ഗവണ്‍മെന്റിന്റെ വിവിധതലങ്ങളില്‍ 525 എല്‍ജിബിടി(ലെസ്‌ബിയന്‍, ഗെ, ബൈസെക്വഷല്‍, ട്രാന്‍സ്‌ ജെന്‍ഡര്‍) അംഗങ്ങള്‍ പ്രധാന തസ്‌തികകളില്‍ പ്രവര്‍ത്തിക്കുന്നു. റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ ഇരുപതുപേരൊഴികെ മറ്റെല്ലാവരും ഡമോക്രാറ്റുകളാണ്‌. കേറ്റ്‌ ബ്രൗണ്‍ വിവാഹം ചെയ്‌തിരിക്കുന്നത്‌ ഡാന്‍ ലിറ്റിവിനെയാണ്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.