You are Here : Home / USA News

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് ഫാമിലി നൈറ്റ്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, January 18, 2015 04:48 hrs UTC

Picture ഷിക്കാഗോ: സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ക്രിസ്തുമസ്സ് പുതുവത്‌സരാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി 24 -ന് ശനിയാഴ്ച പള്ളി ഹാളില്‍ വെച്ച് നടത്തുന്നതിന് നിശ്ചയിച്ചരിക്കുന്നു. മനോഹരമായ ഒരു സായംസന്ധ്യ ഒരുക്കുന്നതിനായി കോര്‍ഡിനേറ്റേഴ്‌സായ ജീവന്‍ തോമസ്, അന്നാ കുന്നത്ത്, എന്നിവരുടെ നേത്യത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു. ശനിയാഴ്ച വൈകുന്നേരം 4 മണിക്ക്് സെന്റ് പീറ്റേഴ്‌സിന്റെ മക്കള്‍ അവതരിപ്പിക്കുന്ന കലാവിരുന്ന് ആരംഭിക്കുന്നതാണ.് ഡാന്‍സുകളും, പാട്ടുകളും, സ്കിറ്റുകളുമൊക്കെയായി ഈ വര്‍ഷത്തെ ഫാമിലി നൈറ്റ് മണിക്കൂറുകള്‍ നീളുന്ന ഒരു കലാസദ്യതന്നെയായിരിക്കുമെന്ന് കോര്‍ഡിനേറ്റേഴ്‌സ് അറിയിച്ചു. എല്ലാവരും കുടുംബസമേതം വന്ന് സംബന്ധിക്കണമെന്ന് ഇടവകയ്ക്കു വേണ്ടി വികാരി. വന്ദ്യ: തേലപ്പിള്ളില്‍ സക്കറിയ കോറെപ്പിസ്‌കോപ്പ സ്‌നേഹപൂര്‍വ്വം അഭ്യര്‍ഥിക്കുന്നു. കോര്‍ഡിനേറ്റേഴ്‌സായ ജീവന്‍ തോമസ് (847 209 8965), അന്നാ കുന്നത്ത് (630 631 4149). ഏലിയാസ് പുത്തൂക്കാട്ടില്‍ അറിയിച്ചതാണിത്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.