ഫിലഡല്‍ഫിയ: ജൂണ്‍ 26 മുതല്‍ 29 വരെ ഫിലഡല്ഫിയയില് `മലയാളത്തിന്റെ അമേരിക്കന്‍ ഉത്സവം' പീലിവിടര്‍ത്തുന്ന ഫോമാ ഇന്റര്‍ നാഷണല്‍ കണ്വെന്ഷന് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക ഫിലഡല്‍ഫിയാ ചാപ്റ്റര്‍ ഭാവുകങ്ങള്‍ നേര്‍ന്നു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, സെക്രട്ടറി ഗ്ലാഡ്സണ്‍ വര്‍ഗീസ്, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് എന്നീ കര്‍മ്മനിരതരായ സാമൂഹിക സാരഥികള്‍ക്കും ഫോമാ വിഭാവനം ചെയ്യുന്ന എല്ലാ നല്ല പ്രവര്‍ത്തനങ്ങള്‍ക്കും മലയാള ഭാഷയ്ക്കും മാദ്ധ്യമ പ്രിയതയ്ക്കുും സാമൂഹിക പ്രതിബദ്ധതയ്ക്കും ഐക്യനിലപാടുകള്ക്കും സവിശേഷമായ പ്രസക്തിയുണ്ടെന്ന് പ്രസ്ക്ലബ് ആശംസയില്‍ വ്യക്തമാക്കി. ഫൊക്കാനയുടെ ന്യൂജനറേഷന് ഭാവം എന്ന നിലയിലല്ല; പ്രത്യുത പൂരക വളര്‍ച്ച എന്ന നിലയില്‍ ഫോമായുടെ പ്രസക്തി ഇന്നത്തെ നിലയില്‍ തിളക്കമാര്‍ന്നതാണ്. ഫൊക്കാനയുടെ വിജയവും . കാരണം ഇവരുടെ പ്രഥമ വഴിത്താര അതു തന്നെയാണ്. ദേശീയ സംഘടനാ നേതാക്കള്‍ തമ്മിലുള്ള ആശയ വിനിമയത്തിനും വിഭിന്ന സംഘടനകള്‍ തമ്മിലുള്ള സാഹോദര്യത്തിനും പ്രസ് ക്ലബ് പ്രോത്സാഹനം നല്കുന്നു.
പ്രസ് ക്ലബ് ഫിലഡല്‍ഫിയാ ചാപ്റ്റര്‍ പ്രസിഡന്റ് ജോര്‍ജ് നടവയല്‍, സെക്രട്റ്ററി ഏബ്രാഹം മാത്യു എന്നിവര്‍ പ്രസംഗിച്ചു. ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യു, ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പ് എന്നിവരും മാപ്പിന്റെയും കലയുടെയും ഭാരവാഹികളും ഫോമാ ഭാരവാഹികളും യോഗത്തില്‍ സന്നിഹിതരായിരുന്നു.
പ്രസ് ക്ലബിന്റെ സേവനങ്ങള്‍ക്ക് ഫോമാ പ്രസിഡന്റ് ജോര്‍ജ് മാത്യുവും ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പും നന്ദി ആവര്‍ത്തിച്ചു.
Comments