ഡാളസ് : മാര്‍ച്ച് 10 തിങ്കളാഴ്ച രാവിലെ 11 മുതല്‍ 2 മണിവരെ ഡാളസ്സില്‍ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ഡാളസ് യങ്ങ് സ്ട്രീറ്റിലുള്ള എലോഫ്റ്റ് ഹോട്ടലിലാണ് വിദഗ്ദരും, അവിദഗ്ദരുമായ തൊഴിലാളികള്‍ക്ക് ഇന്റവ്യൂ നടക്കുന്നത്. നിരവധി കമ്പനികളില്‍ നിന്നുള്ള പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കും. ഇന്റര്‍വ്യൂ വരുമ്പോള്‍ തൊഴില്‍ പരിചയത്തിന്റെ സര്‍ട്ടിഫിക്കറ്റുകളും, പേര്‍സണല്‍ ബയോഡാറ്റയും കൊണ്ടുവരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
തൊഴിലില്ലായ്മ രൂക്ഷമായിരിക്കുന്ന സമയത്തു ഇത്തരം ജോബ് ഫെയറുകളില്‍ പങ്കെടുക്കുന്നതുമൂലം തൊഴില്ലഭിക്കുന്നവര് നിരവധിയാണ്. മുന്‍കൂട്ടി പേരുകള്‍ രജിസ്ട്രറ്റര്‍ ചെയ്യാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ഇമെയിലില്‍ ബന്ധപ്പെടാവുന്നതാണ്.
jobfair@2cmail.com
ഇന്റര്‍വ്യൂ-അഡ്രസ്സ്
Aloft hotel(214 716 0000)
1033 young street
Dallas- TX- 75202
Comments