ഫൊക്കാനായുടെ സാമൂഹ്യ സേവനം മാതൃകയും പ്രചോദനവും: ഗവര്‍ണര്‍ പി.സദാശിവം തിരുവനന്തപുരം: ഫൊക്കാനായുടെ മുപ്പത്തിയഞ്ച് വര്‍ഷത്തെ ചരിത്രം വിജയത്തിന്റേതാണന്ന് കേരളാ ഗവര്‍ണര്‍ പി.സദാശിവം. കേരളത്തിന്റെ പൈതൃകവും സം സ്കാരവും അമേരിക്കയില്‍ ഉയര് ത്തികാട്ടുന്നതില് ഫൊക്കാന വഹിച്ച പങ്ക് വളരെ വലുതാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ഫൊക്കാനായുടെ പത്താമത് കേരളാ കണ്വന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍ . ഡോ അനിരുദ്ധന്റെ നേതൃത്വത്തില്‍ പിന്നീട് ഇന്ത്യയുടെ രാഷ്ട്രപിതാവായ കെ.ആര് നാരായണന്റെ പിതുണയോടു കൂടി ഫൊക്കാന ആരം ഭിച്ചത് മലയാള കുടിയേറ്റ ചരിത്രത്തില്‍ ഒരു നാഴിക കല്ലാണ്. ഭാഷക്ക് ഒരു ഡോളര്‍ പദ്ധതിയിലൂടെ മലയാളത്തിനു നല്കുന്ന സം ഭാവന വളരെ വലുതാണ്. ഇപ്പോള്‍ ജില്ലിയിലൊരു വീടും ഫൊക്കാന നല്കുന്നു ഫൊക്കാന പ്രസിഡന്റ് മാധവന് ബി.നായര്‍ സ്വാഗതവും സെക്രട്ടറി ടോമി കൊക്കാട് നന്ദിയും പ്രകാശിപ്പിച്ചു. ഫൊക്കാനാ കേരളാ കണ്വന്ഷന് ചെയര്മാന് ജോര്‍ജി വര്‍ഗീസ്, കണ്വന്ഷന് പേട്രണ്‍ പോള്‍ കറുകപ്പിള്ളില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഡോ.മാമന് സി. ജേക്കബ്ഫൊക്കാനാ ട്രഷറാര്‍ സജിമോന്‍ ആന്റണി, , ഫൊക്കാന മുന്‍ പ്രസിഡന്റ് ഡോ.എം.അനിരുദ്ധന്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
Comments