ന്യൂയോർക്ക്∙ ഇരുപത്തിനാലുവയസ്സുള്ള പ്രഫഷനൽ ബോക്സിങ്ങ് താരത്തെ വെടിവച്ചുകൊലപ്പെടുത്തിയ 12 വയസ്സുകാരനെതിരെ കൊലകുറ്റത്തിന് കേസ്സെടുത്തു. പ്രായം കണിക്കിലെടുത്തു കുട്ടിയുടെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞ ദിവസം രാത്രി ബോക്സിങ്ങ് താരത്തിന്റെ വിട്ടിലേക്ക് അതിക്രമിച്ചു കയറിയാണ് 12 വയസ്സുകാരൻ ഇയാൾക്കെതിരെ നിറയൊഴിച്ചത്. വാതിലിൽ ആരോ മുട്ടുന്നതു കേട്ടാണ് വാൻമററ്റേഗ്സ് പുറത്തേക്കു വന്നത്. വാതിൽ തുറന്ന ഉടനെ ഇയാൾക്കു നേരെ നിറയൊഴിക്കുകയായിരുന്നു.
വീട്ടിലുണ്ടായിരുന്ന ബോക്സറുടെ പെൺസുഹൃത്താണ് പൊലീസിൽ വിവിരം അറിയിച്ചത്. ഉടനെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. വാൻമററ്റേഗ്സ് നിരവധി മൽസരങ്ങളിൽ മെഡലുകൾ നേടിയിട്ടുണ്ട്. 12 വയസ്സുകാരന് വാൻമററ്റേഗ്സുമായുള്ള ബന്ധം പൊലീസ് വെളുപ്പെടുത്തിയിട്ടില്ല. മുതിർന്ന വ്യക്തിക്കെതിരെ ചുമത്തുന്ന കൊലക്കുറ്റമാണ് കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Comments