വെർജീനിയ∙ വെർജീനിയയിലെ ദേവാലയങ്ങളിൽ ആരാധനയ്ക്കെത്തുന്നവർക്ക് തോക്ക് കൊണ്ടുവരാമെന്ന നിയമം വെർജീനിയ സെനറ്റ് അംഗീകരിച്ചു. റിപ്പബ്ലിക്കൻ അംഗങ്ങൾ ബില്ലിനെ പിന്തുണച്ചപ്പോൾ ഡമോക്രാറ്റുകൾ ഇതിനെ എതിർത്തു. വിശ്വാസസമൂഹം ഇത് ഒരിക്കലും ആഗ്രഹിക്കുന്നില്ലെന്നു ഡമോക്രാറ്റ് സെനറ്റർ ബാർബറ പറഞ്ഞു.
അരാധനാലയങ്ങൾക്കു നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾ തടയുന്നതിന് ഈ നിയനം ആവശ്യമാണെന്നു റിപ്പബ്ലിക്കന്‍ അംഗങ്ങൾ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളിൽ ആയുധങ്ങൾ നിരോധിച്ചുകൊണ്ടുള്ള നിയമം റിപ്പീൽ ചെയ്യുന്നതാണ് സെനറ്റിന്റെ പുതിയ നിയമം.
Comments