ഹൂസ്റ്റണ്‍: സെന്റ് തോമസ് ഇവന്ജലിക്കല് ചര്‍ച്ച് ഓഫ് ഇന്ത്യ ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ വര്‍ഷാന്ത്യ റിട്രീറ്റ് നടത്തുന്നു. ഡിസംബര്‍ 29,30 (ശനി, ഞായര്‍ ) തീയതികളില്‍ ഇടവക ദേവാലയത്തില്‍ വച്ച് (10502. Altonbury Ln, Houston, TX 77031) എല്ലാ ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെ നടത്തപ്പെടുന്ന ധ്യാനയോഗങ്ങളില്‍ സഭയുടെ വികാരി ജനറാള്‍മാരായ വെരി. റവ. പി.എം. ശാമുവേല്‍, വെരി. റവ. സി.കെ. ജേക്കബ് എന്നിവര്‍ തിരുവചന പ്രഘോഷണം നടത്തുന്നതാണ്. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ ഉപവാസ പ്രാര്‍ത്ഥനയും ക്രമീകരിച്ചിട്ടുണ്ട്. ഈ ആത്മീയ സംഗമത്തിലേക്കു സഭാ വ്യത്യാസമെന്യേ ഏവരെയും ക്ഷണിക്കുന്നുവെന്നു ഇടവക ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്, റവ. കെ. ബി. കുരുവിള (വികാരി) 281 636 0327 ജോണ്‍ ശമുവേല്‍ (സെക്രട്ടറി) 832 496 0131
Comments