ഡാലസ് : ചിറ്റൂര്‍ ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസ് ഉപ്പാണി നയിക്കുന്ന മരിയന്‍ ധ്യാനം ഒക്ടോബര്‍ 26, 27, 28 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ ഗാര്‍ലാന്റ് സെന്റ് തോമസ് ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd Garland, TX 75043) നടക്കും. വെള്ളി , ശനി ദിവസങ്ങളില്‍ തീയതികളില്‍ വൈകുന്നേരം നാലു മണി മുതല്‍ ഒന്‍പതു വരെയും, ഞായാറാഴ്ച രണ്ടു മുതല്‍ ആറര വരെയുമാണ് ധ്യാനം. ശുശ്രൂഷകളിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി ഇടവക വികാരി ഫാ. ജോഷി എളമ്പാശ്ശേരില്‍ അറിയിച്ചു.
Comments