ടൊറന്റോ: ശ്രീ നാരായണ അസോസിയേഷൻ ടൊറന്റോ മാർച് 14 (ശനിയാഴ്ച) ആരോഗ്യ പരിപാലനം,'സ്റ്റെം സെൽ' ദാനം, രക്തദാനം എന്നീ വിഷയങ്ങളെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. nഡോക്ടർ സന്തോഷ് ത്യാഗു, ഹേമറ്റൊളജി വിഭാഗം, ടൊറന്റോ യൂണിവേർസിറ്റി, ശ്രീമതി ശർലേൻ ഗോഡ്വിൻ കാനഡ ബ്ലഡ് സർവിസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പഠന ക്യാംബ് ശ്രീ നാരായണ അസോസിയേഷൻ പ്രസിഡണ്ട് ശ്രീ.ഉദയൻ പുരുഷോത്തമൻ ഔപചാരികമായി ഉദ്ഗാടനം ചെയ്തു .തുടർന്നു നടന്ന പഠനക്ലാസ്സിൽ നൂറോളം പേർ പങ്കെടുത്തു .17 നും 35 നും വയസ്സിനിടയിലെ യുവാക്കൾകിടയിൽ ബ്ലഡ്, സ്റ്റെം സെൽ ദാനം എന്നിവയെ പറ്റി ബോധ വൽകരിക്കുകയും, സന്നദ്ധരാക്കുകയും ചെയ്യുക എന്നാ ദൗത്യം ആണ് എസ എൻ അസോസിയേഷൻ ഇവിടെ പ്രാവർത്തിക മാക്കിയത് .
ദൈനം ദിന ജീവിത ശൈലിയും, ഹൃദയ രോഗങ്ങളെപറ്റി സജീവ് അമ്പാടി (BHMS MD,Homeo), യും, ശൈത്യ കാലങ്ങളിൽ മഞ്ഞു മാറ്റുമ്പോൾ എടുക്കേണ്ട രീതികളെ പറ്റി ബിബു തോമസും വിശദമായ സംഭാഷണങ്ങൾ നടത്തി. ശ്രീ നാരായണ അസോസിയേഷൻ ആരോഗ്യ പരിപാലന രംഗത്ത് നടത്തി വരുന്ന ഇതുപോലുള്ള പ്രവത്തനങ്ങൾ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ഡോക്ടർ സന്തോഷ് ത്യാഗു അഭിപ്രായപ്പെട്ടു .
റിപ്പോർട്ട് :ജയ് പിള്ള
Comments