You are Here : Home / USA News

എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സി വേള്‍ഡ്‌ ഡേ പ്രെയര്‍ ഫെബ്രുവരി 28-ന്‌

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, February 24, 2015 03:02 hrs UTC

ന്യൂജേഴ്‌സി: എക്യൂമെനിക്കല്‍ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ ന്യൂജേഴ്‌സിയുടെ ഈവര്‍ഷത്തെ വേള്‍ഡ്‌ ഡേ പ്രെയര്‍ ഭക്ത്യാദരപൂര്‍വ്വം ന്യൂജേഴ്‌സി ലിണ്ടന്‍ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ വെച്ച്‌ ഫെബ്രുവരി 28-ന്‌ ഉച്ചയ്‌ക്ക്‌ 2 മണി മുതല്‍ ആചരിക്കുവാന്‍ തീരുമാനിച്ചതായി ഫെല്ലോഷിപ്പ്‌ ഭാരവാഹികളായ പ്രസിഡന്റ്‌ റവ.ഫാ. സണ്ണി ജോസഫ്‌, സെക്രട്ടറി സോഫി വില്‍സണ്‍, ട്രഷറര്‍ ഷൈജ ജോര്‍ജ്‌ എന്നിവര്‍ അറിയിച്ചു.

 

 

വര്‍ഷം തോറും തെരഞ്ഞെടുക്കപ്പെട്ട ഓരോ രാജ്യത്തിന്റെ നന്മയ്‌ക്കും പുരോഗതിക്കും വേണ്ടി നടത്തപ്പെടുന്ന ഈ പ്രാര്‍ത്ഥനയ്‌ക്ക്‌ ഈവര്‍ഷം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌ ബഹാമസിനെയാണ്‌. ആയതിലേക്ക്‌ മുഖ്യാതിഥിയായി ഒറിഗണ്‍ എപ്പിസ്‌കോപ്പല്‍ ഡയോസിസിന്റെ അധിപനായ ബിഷപ്പ്‌ റൈറ്റ്‌ റവ ജോണി ഇട്ടി എത്തിച്ചേരുന്നതായിരിക്കും. കൂടാതെ തദവസരത്തില്‍ ശ്രീമതി നീതി പ്രസാദിന്റെ നേതൃത്വത്തില്‍ ബൈബിള്‍ പഠനവും, റവ. ഫാ. ജേക്കബ്‌ ഡേവിഡ്‌സിന്റെ നേതൃത്വത്തില്‍ ക്വയറും ഉണ്ടായിരിക്കുന്നതാണ്‌. വേള്‍ഡ്‌ ഡേ പ്രെയറില്‍ സംബന്ധിച്ച്‌ ആയതിനെ അനുഗ്രഹപ്രദമാക്കുവാന്‍ എല്ലാവരേയും ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.