You are Here : Home / USA News

കെഎച്ച്എന്‍എ ഫാമിലി നൈറ്റ് ഗംഭീര വിജയം

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Tuesday, February 10, 2015 12:33 hrs UTC

ഡാലസ് . 2015 ജൂലൈ രണ്ട് മുതല്‍ ആറ് വരെ ഡാലസില്‍ നടക്കുന്ന കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍െറ മുന്നോടിയായി സംഘടിപ്പിച്ച ഫാമിലി നൈറ്റ് വന്‍ വിജയമായി. കെഎച്ച്എന്‍എയുടെ ആഭിമുഖ്യത്തില്‍ ഡിഎഫ്ഡബ്ല്യു ഹിന്ദു ടെമ്പിള്‍ ഇര്‍വിങ്ങില്‍ നടന്ന സമ്മേളനത്തില്‍ നിരവധി ഹിന്ദു കുടുംബങ്ങള്‍ പങ്കെടുത്തു. കെഎച്ച്എന്‍എ പ്രസിഡന്റ് ടി. എന്‍. നായര്‍, വൈസ് പ്രസിഡന്റ് സുരേന്ദ്രന്‍ നായര്‍, ട്രഷറര്‍ രാജു പിളള, ജോയിന്റ് സെക്രട്ടറി രഞ്ജിത്ത്് നായര്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സത്യജിത്ത്് നായര്‍, ഹരികൃഷ്ണന്‍ നമ്പൂതിരി. 2015 കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ റെനില്‍ രാധാകൃഷ്ണന്‍, കെ.എച്ച്.എന്‍.എയുടെ ആദ്യ പ്രസിഡന്റും മുതിര്‍ന്ന അംഗവുമായ മന്മഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു. കെഎച്ച്എന്‍എയുടെ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് നായര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ പ്രസിഡന്റ് റ്റി. എന്‍. നായര്‍ കണ്‍വന്‍ഷന്‍െറ മുന്നൊരുക്കങ്ങളും ദേശീയ കണ്‍വന്‍ഷന്‍െറ പ്രസക്തിയെക്കുറിച്ചും വിശദമായി വിവരിച്ചു.

 

മന്മഥന്‍ നായര്‍ കണ്‍വന്‍ഷന് ആശംസ അര്‍പ്പിക്കുകയും ആദ്യ രജിസ്ട്രേഷന്‍ ട്രഷറര്‍ രാജു പിളളയ്ക്ക് കൈമാറുകയും ചെയ്തു. 2001 ല്‍ കെഎച്ച്എന്‍എ രൂപം കൊണ്ട ഡാലസില്‍ 14 വര്‍ഷത്തിനുശേഷം നടക്കുന്ന 8-ാമത് ദേശീയ കണ്‍വന്‍ഷന്‍ ചരിത്രത്തിലിടം പിടിക്കുന്ന ഒന്നായിരിക്കുമെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു. ഫാമിലി നൈറ്റില്‍ പങ്കെടുത്ത ഹിന്ദു കുടുംബങ്ങളുടെ സാന്നിധ്യം വന്‍ വിജയമായിരുന്നു. രജിസ്ട്രേഷനുശേഷം നടന്ന കലാപരിപാടികളോടും അത്താഴ വിരുന്നോടും കൂടി ചടങ്ങുകള്‍ അവസാനിച്ചു. ഫാമിലി നൈറ്റിലെ പ്രാതിനിധ്യം ഡാലസിലും പരിസര പ്രദേശങ്ങളിലും നിവസിക്കുന്ന മലയാളി ഹിന്ദു സമൂഹത്തിന്‍െറ ശക്തിയും സാന്നിധ്യവും വിളിച്ചോതുന്നതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.