വാഷിങ്ടണ്‍ . യുഎസിലെ അടുത്ത ഇന്ത്യന്‍ അംബാസഡറായി അരുണ്‍ കുമാര്‍ സിങ്ങിനെ നിയമിക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ അംബാസഡറായിരുന്ന ജയ്ശങ്കറിനെ വിദേശകാര്യ വകുപ്പ് സെക്രട്ടറിയായി നിയമിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസഡറായി പ്രവര്‍ത്തിക്കുന്ന അരുണ്‍ സിങിനെ വാഷിങ്ടണിലേക്ക് അയയ്ക്കുമെന്ന് പ്രധാനമന്ത്രി മോദിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു. 1979 ല്‍ വിദേശ സര്‍വ്വീസില്‍ പ്രവേശിച്ച അരുണ്‍ സിംഗ് വാഷിംഗ്ടണിലെ ഇന്ത്യന്‍ മിഷന് ഡെപ്യൂട്ടി ചീഫായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്നും ഏക്കണോമിക്സില് ബിരുദാനന്തര ബിരുദം നേടിയ സിംഗ് 1981 - 82 ല്‍ ആദ്യമായി മോസ്ക്കോയിലാണ് നിയമിതനായത്. റഷ്യന്‍, ജാപ്പനീസ്, ഫ്രഞ്ച്, ഹിബ്രു ഭാഷകളില്‍ പാണ്ഡിത്യമുളള അരുണ്‍ പ്രഗത്ഭനായ ഒരു ഡിപ്ലോമാറ്റായിട്ടാണ് അറിയപ്പെടുന്നത്. ഒരാഴ്ചയ്ക്കുളളില്‍ സിങ്ങിനെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചു കൊണ്ടുളള ഉത്തരവ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments