ഡാലസ്. കേരള ലിറ്റററി സൊസൈറ്റി ഓഫ് ഡാലസ് നവംബര്‍ 1 ന് സംഘടിപ്പിച്ച കേരള പിറവി ദിനാഘോഷങ്ങളില്‍ മലയാളി മങ്ക മത്സരത്തില്‍ സാþന്റി സാം കിരീടം നേടി.
ഫാര്‍മേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ കേരള പിറവി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് കേരളത്തിന്‍െറ തനതായ രീതിയില്‍ വസ്ത്രം ധരിച്ച് എത്തിയ സുന്ദരിമാരില്‍ നിന്നാണ് മലയാളി മങ്കയെ തിരഞ്ഞെടുത്തത്.
സമ്മേളനത്തിന് മുഖ്യാതിഥിയായി പങ്കെടുത്ത ഡോ. എം. വി. പിളള മലയാളി മങ്കയെ കിരീടം അണിയിച്ചു.യോഗത്തില്‍ കെഎല്‍എസ് പ്രസിഡന്റ് എബ്രഹാം തെക്കേമുറി, സ്വാമി സന്നിധാനന്ദ ലാന സെക്രട്ടറി ജോസ് ഒച്ചാലില്‍, ഡോ. എം. എസ്. ടി. നമ്പൂതിരി എന്നിവര്‍ പ്രസംഗിച്ചു.
സെക്രട്ടറി ജോസന് ജോര്‍ജ് സ്വാഗതവും സിജു വി. ജോര്‍ജ് നന്ദിയും പറഞ്ഞു.
Comments