ന്യൂയോര്‍ക്ക്: ജാക്സണ്‍ഹൈറ്റ്സ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മ്മപ്പെരുന്നാളും അതോടനുബന്ധിച്ചുള്ള കണ്‍വന്‍ഷനും ഓഗസ്റ്റ് 16,17 തീയതികളില്‍ വിപുലമായ പരിപാടികളോടുകൂടി നടത്തും.
ആഘോഷത്തിന്റെ മുന്നോടിയായി ഓഗസ്റ്റ് പത്തിന് ഞായറാഴ്ച ഓര്‍ത്തഡോക്സ് സഭാ ട്രസ്റ്റി ഡോ. ഏബ്രഹാം കോന്നാട്ടിന്റെ നേതൃത്വത്തില്‍ രാവിലെ 9 മണിക്ക് വിശുദ്ധ കുര്‍ബാനയും അതിനുശേഷം പെരുന്നാള്‍ കൊടി ഉയര്‍ത്തുന്നതുമാണ്.
ഓഗസ്റ്റ് 16-ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ഫാ. സക്കറിയാ നൈനാന് ആത്മീയ പ്രഭാഷണം നടത്തുന്നതുമാണ്. പെരുന്നാള്‍ ദിവസമായ ഓഗസ്റ്റ് 17-ന് ഞായറാഴ്ച രാവിലെ 8.30-ന് പ്രഭാതനമസ്കാരവും തുടര്‍ന്ന് ഫാ. സക്കറിയാ നൈനാന്റെ മുഖ്യ കാര്‍മികത്വത്തില്‍ മൂന്നിന്മേല് കുര്‍ബാനയും നടക്കും. 12 മണിക്ക് വര്‍ണ്ണശബളമായ റാസയും അതിനുശേഷം നേര്‍ച്ചവിളമ്പും നടത്തും. 1.30-ന് പബ്ലിക് മീറ്റിംഗും തുടര്‍ന്ന് കുട്ടികളുടെ വിവിധതരത്തിലുള്ള കലാപരിപാടികളോടുംകൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ സമാപിക്കും.
പെരുന്നാളിന്റെ വിജയത്തിനായി വര്‍ഗീസ് കെ. ജോസഫ് കോര്‍ഡിനേറ്ററായിട്ടുള്ള വിപുലമായ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു. അനുഗ്രഹപ്രദമായ ഈ പെരുന്നാളില്‍ എല്ലാ വിശ്വാസികളും സംബന്ധിക്കണമെന്ന് വികാരി ഫാ. ജോണ്‍ തോമസ് ആലുംമൂട്ടില്‍ അറിയിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ഫാ. ജോണ്‍ തോമസ് (516 996 4847), ഗീവര്‍ഗീസ് ജേക്കബ് (516 263 2658), ബിനോയി മാത്യു (516 710 0154), വര്‍ഗീസ് കെ. ജോസഫ് (516 302 3563).
Comments