ന്യുയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലും കാനഡയിലുമുള്ള മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ആത്മീയ സമ്മേളനമായ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് 33-മത് മഹാസമ്മേളനം 2015 ജൂലൈ 2 മുതല്‍ 5 വരെ സൗത്ത് കരോലിനയില്‍ വെച്ച് നടത്തപ്പെടും. റവ.ബിനു ജോണ്‍, ബ്രദര്‍ റ്റോം വര്‍ഗീസ്, ബ്രദര്‍ റെജി ഏബ്രഹാം, ബ്രദര്‍ ബിജോ തോമസ്, ബ്രദര്‍ നെബു സ്റ്റീഫന്‍ തുടങ്ങിയവര്‍ സമ്മേളനത്തിനു നേത്രുത്വം നല്‍കും. `ബില്ലിഗ്രഹാമിന്റെ നാട്ടിലൊരു കോണ്‍ഫ്രന്‍സ്'' എന്ന നാമകരണം ചെയ്തിരിക്കുന്ന പെന്തക്കോസ്ത് ഐക്യ കൂട്ടായ്മയായ പി.സി.എന്‍.എ.കെ കോണ്ഫ്രന്സില് വിവിധ സഭാവിഭാഗങ്ങളില്‍ നിന്നും ശുശ്രൂഷകന്മാരും വിശ്വാസികളുമായി നിരവധിയാളുകള്‍ പങ്കെടുക്കും.
നാഷണല്‍ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റര്‍ ബിനു ജോണ്‍, വിവിധ ആത്മീയ സാമുഹിക സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നേത്രുത്വപാടവം തെളിയിച്ചിട്ടുള്ള സംഘാടകനും എഴുത്തുകാരനുമാണ്. കൊളംബിയ ഹാരിസണ്‍ റോഡിലുള്ള ഇന്‍ഡ്യാ ക്രിസ്ത്യന്‍ കമ്മ്യുണിറ്റി ചര്‍ച്ച് ശുശ്രൂഷകനായി പ്രവര്‍ത്തിക്കുന്നു. ഭാര്യ: ഗ്രേയ്സ്. മക്കള്‍: സാറാ, ഷാരന്.
നാഷണല്‍ സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന ബ്രദര്‍ ടോം വര്‍ഗീസ് മികച്ച സംഘാടകനും കാനഡ ടൊറന്റോ ക്രിസ്ത്യന്‍ അസ്സംബ്ലി സഭയിലെ സജീവ സഭാംഗവുമാണ.് മുന്‍ വര്‍ഷങ്ങളില്‍ നടത്തപ്പെട്ട വിവിധ ജോണ്ഫ്രന്സുകളുടെ നാഷണല്‍ ട്രഷറാറും, യൂത്ത് ഡയറക്ടറുമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ ജിജി. ഡാനി, ജോനാഥന് എന്നിവര്‍ മക്കളാണ്.
ഡാളസ്സ് ഐ.പി.സി ഹെബ്രോന്‍ സഭാവിശ്വാസിയും മുന്‍ ട്രസ്റ്റിയുമായ നാഷണല്‍ ട്രഷറാര്‍ ബ്രദര്‍ റെജി എന്‍ ഏബ്രഹാം, പി.സി.എന്‍.എ.കെ കോണ്‍ഫ്രന്‍സ്, ഐ.പി.സി ഫാമിലി ജോണ്ഫ്രന്സ് തുടങ്ങിയ സമ്മേളനങ്ങളുടെ ദേശീയ നേത്ര്യുത്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പാസ്റ്റര്‍ ജോര്‍ജ.് എന്‍. ഏബ്രഹാമാണ് പിതാവ്. ഭാര്യ പ്രീയ, മക്കള്‍: സാറാ, ഏബല്‍.
പി.സി.എന്‍.എ.കെ കോണ്ഫ്രന്സില് ആദ്യമായിട്ട് ജനറല്‍ കോര്‍ഡിനേറ്റര്‍ എന്ന സ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട ബ്രദര്‍ നെബു സ്റ്റീഫന്‍ ഒര്‍ലാന്റോ ഐ.പി.സി സഭയുടെ സജീവപ്രവര്ത്തകനാണ.് വിവിധ കോണ്‍ഫ്രന്‍സുകളുടെ ദേശീയ ഭാരവാഹിയായിട്ട് സേവനം അനുഷിടിച്ചിട്ടുണ്ട്. ഭാര്യ: ഷീലാ സ്റ്റീഫന്‍. മക്കള്‍: ഡെന്നി, ഡേവിഡ്, ഫെയ്ത്ത്
ന്യുയോര്‍ക്കില്‍ വെച്ച് നടത്തപ്പെട്ട 10 മത് ഐ.പി.സി ഫാമിലി കോണ്‍ഫ്രന്‍സിന്റെ യൂത്ത് കോര്‍ഡിനേറ്റര്‍, വിവിധ കോണ്‍ഫ്രന്‍സുകളുടെ നാഷണല്‍ പ്രതിനിധി തുടങ്ങി അനേകം ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ചുമതല വഹിച്ചിട്ടുള്ള നാഷണല്‍ യൂത്ത് കോര്‍ഡിനേറ്റര്‍, ബിജോ തോമസ് മേരിലാന്റ് വാഷിംഗ്ടണ്‍ പെന്തക്കോസ്തല്‍ അസ്സംബ്ലി സഭാ വിശ്വാസിയും യുവജന പ്രവര്ത്തകനുമാണ.് ഭാര്യ ആനി തോമസ്, പ്രിസ്ജില്ല, ഏബല്‍ എന്നിവര്‍ മക്കളാണ്.
Comments