കൂട്ടുക്കാരിയെ രക്ഷപ്പെടുത്തിയശേഷം പ്രമുഖ നീന്തല്‍താരം മരണത്തിന് കീഴടങ്ങി
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Wednesday, April 30, 2014 10:45 hrs UTC
അലബാമ : അതിശക്തമായി വീശിയടിച്ച കൊടുങ്കാറ്റില്‍ യൂണിവേഴ്സിറ്റി ക്യാമ്പസിലുള്ള ബേസ്മെന്റ് വാള് തകര്‍ന്നടിയുന്നതാണ് നീന്തല്‍ താരത്തിന്റെ ദൃഷ്ടിയില്‍പ്പെട്ടത്.
അവിടെ നിന്നിരുന്ന കൂട്ടുകാരിയുടെ ശരീരത്തില്‍ ചുമര് ഇടിഞ്ഞു വീഴുമെന്ന് ഉറപ്പായപ്പോള്‍, അവരോടു ഓടിരക്ഷപ്പെടുവാന്‍ ആവശ്യപ്പെട്ടതിനുശേഷം രണ്ടു കൈകള്‍കൊണ്ടും ചുമര് താങ്ങി നിര്‍ത്തി. ഓടിരക്ഷപ്പെട്ടു എന്നു ഉറപ്പായതിനുസേഷം അവശനായ നീന്തല്‍ താരത്തിനു മുകളില്‍ ചുമര് തകര്‍ന്ന് വീഴുകയായിരുന്നു. പഠിപ്പിലും നീന്തലിലും അതിസമര്‍ത്ഥനായിരുന്ന ജോണ്‍ സെര്വാറ്റി(21) തന്റെ ജീവന് പോലും തൃണവല്‍ ഗണിച്ച് കൂട്ടുക്കാരിയെ രക്ഷിച്ച സംഭവം. ക്യാമ്പസിലെ വിദ്യാര്‍ത്ഥികളെ അത്ഭുതപ്പെടുത്തുകയും, അതേസമയം ദുഃഖത്തിലാഴ്ത്തുകയും ചെയ്തു.
ഇന്നലെ അലബാമ യൂണിവേഴ്സിറ്റി ക്യാമ്പസിലാണ് സംഭവം നടന്നത്. ടൊര്ണാഡോയില് രണ്ടുപേരാണ് അലബാമയില്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ചയും, തിങ്കളാഴ്ചയുമായി അമേരിക്കയില്‍ ആഞ്ഞുവീശിയ ചുഴലികാറ്റ് മുപ്പതോളം പേരുടെ ജീവനാണ് അപഹരിച്ചത്.
Comments