ഷോളി കുമ്പിളുവേലി
ന്യൂയോര്‍ക്ക്: ശാലോം ഇംഗ്ലീഷ് ടിവിയുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂയോര്‍ക്കില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായും മേയ് 10ന് ന്യൂയോര്‍ക്കില്‍ നടക്കുന്ന ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവലിന്റെ വിജയത്തിനായും ന്യൂയോര്‍ക്കിലും പരിസര പ്രദേശങ്ങളിലെയും ഇംഗ്ലീഷ് ദേവാലയങ്ങളില്‍ സേവനം ചെയ്യുന്ന വൈദികരുടെ സംഗമം സ്കാര്ഡസ് ഡെയിലിലുള്ള ബ്ലസഡ് സാക്രമെന്റ് മോണസ്റ്ററില് ഏപ്രില്‍ 22ന് നടത്തി. രാവിലെ 11ന് നടന്ന ആരാധന ശുശ്രൂഷകള്‍ക്ക് ഫാ. വെന്സാലസ് റൊഡ്രിഗസ് നേതൃത്വം നല്കി. തുടര്‍ന്ന് ശാലോം മീഡിയ ഡയറക്ടര്‍ തോബി മണിമലേത്ത് ശാലോം മിനിസ്ട്രിയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും പുതിയ ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.
ശാലോം മീഡിയ ന്യൂയോര്‍ക്ക് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ ജോയി വാഴപ്പള്ളി സ്വാഗതം ആശംസിച്ചു. ശാലോം ഇംഗ്ലീഷ് ഫെസ്റ്റിവല്‍ കോഓര്‍ഡിനേറ്റര്‍മാരായ ആന്‍ കരാമനിക, ആന്‍ ദന്ഹാര് എന്നിവര്‍ ശാലോം ഫെസ്റ്റിവലിന്റെ ഒരുക്കങ്ങളെപ്പറ്റി വിവരിച്ചു. ഇരുപതില്പരം വൈദീകര്‍ കൂട്ടായ്മയില്‍ പങ്കെടുത്തു. ശാലോമിന്റെ പ്രവര്‍ത്തനങ്ങള്‍ ഇംഗ്ലീഷ് കമ്യൂണിറ്റിയില്‍ വ്യാപിപ്പിക്കുന്നതിന് എല്ലാ പിന്തുണയും നല്‍കിയാണ് യോഗം പരിഞ്ഞത്.
Comments