ന്യൂയോര്‍ക്ക്: നോര്‍ത്ത്ഈസ്റ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസ്സോസിയേഷന്റെ (കീന്‍) ആഭിമുഖ്യത്തില്‍ തൊഴില്‍ തേടുന്ന എഞ്ചിനീയര്‍മാര്‍ക്കുവേണ്ടി 2014 ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ 10 മണിക്ക് മാര്‍ഗനിര്‍ദ്ദേശ സെഷന് നടത്തുന്നതാണെന്ന് കീന്‍ ഭാരവാഹികള്‍ അറിയിച്ചു.
വെബിനാറില്‍ കൂടെ നടത്തുന്ന ഈ സെഷനില്‍ Job search preparation, Networking, Interview Techniques, Resume Review തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗത്ഭരായ എഞ്ചിനീയേഴ്സും മാനേജ്മെന്റ് വിദഗ്ധരും നിര്‍ദ്ദേശങ്ങള്‍ നല്‍കും.
ഈ സെഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് താഴെ പറയുന്നവരുമായി ബന്ധപ്പെടുക. പ്രവേശനം തികച്ചും സൗജന്യമാണ്.
ചെറിയാന് പൂപ്പള്ളില്‍ (പ്രസിഡന്റ്): 914 720 7891, എല്‍ദോ പോള്‍ (സെക്രട്ടറി): 201 370 5019, ഷാജി കുരിയാക്കോസ് 917 679 0810, ബെന്നി ജോസഫ് 347 416 4470, അജിത് ചെറായില്‍ 609 532 4007. ഇമെയില്‍: Shajik112@gmail.com.
Comments