ന്യൂയോര്‍ക്ക് : യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ ഹൂസ്റ്റണില്‍ നിന്നും ന്യൂവാര്‍ക്കിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ ഉറങ്ങികിടക്കുമ്പോള്‍ കവിളില്‍ ചുംബിച്ച ഇന്ത്യക്കാരന് ദേവേന്ദ്രര്‍ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു ജയിലിലടച്ചു.
മാര്‍ച്ച് 2 ഞായറാഴ്ചയായിരുന്നു സംഭവം. ഇരുവരും തൊട്ടടുത്ത സീറ്റില്‍ യാത്ര ചെയ്യുകയായിരുന്നു. പേര് വെളിപ്പെടുത്താത്ത സ്ത്രീ വിമാനത്തില്‍ കയറിയതും ഉറക്കം തുടങ്ങി. കവിളില്‍ ആരോ ചുംബിക്കുന്നതായും, ധരിച്ചിരുന്ന ഷര്‍ട്ടിനിടയിലൂടെ കൈകള്‍ ചലിക്കുന്നതായും മനസ്സിലാക്കിയ സ്ത്രീ സിംഗിനെ തള്ളിമാറ്റി എഴുന്നേറ്റ് പുറകിലുണ്ടായിരുന്ന എയര്‍ ഹോസ്റ്റസിനെ വിവരം അറിയിച്ചു.
ന്യൂവാക്ക് ലിബര്‍ട്ടി വിമാനതാവളത്തില്‍ ഇറങ്ങിയ ഉടനെ അറുപത്തിഒന്നുക്കാരനായ ദേവേന്ദര്‍ സിംഗിനെ പോലീസ് അറസ്റ്റു ചെയ്തു.
ലൈംഗീക പീഡനത്തില്‍ പിടിക്കപ്പെട്ട സിംഗിന് കുറ്റം തെളിയിക്കപ്പെട്ടാല്‍ രണ്ടുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് എഫ്ബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
മാര്‍ച്ച് 3 തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജയിലിലടക്കാന്‍ യു.എസ്.കോടതി ഉത്തരവിട്ടു.
Comments