അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പൊതുദർശനത്തിന് വെച്ചു. ആയിരങ്ങളാണ് ബാലഭാസ്കറിന് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനും ഇവിടെയെത്തി അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. നിരവധി രാഷ്ട്രീയ സാംസ്കാരിക പ്രമുഖര്‍ അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിക്കാനായി യൂണിവേഴ്സിറ്റി കോളേജിൽ എത്തി.
Comments