നോർവാക്ക് (കലിഫോർണിയ) ∙ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ് ജോയ്സ് ആൻഡ് ഷെയറിങ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കേരള ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ രണ്ടാംഘട്ടം സെപ്റ്റംബർ 8 ന് നോർവാക്കിലെ Sanatam Dharma Temple ലിൽ വച്ചു സംഘടിപ്പിക്കും. ഓഗസ്റ്റ് 23 നു നടത്തപ്പെട്ട ഫണ്ട് ശേഖരണത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 62,000 ഡോളർ പിരിച്ചെടുക്കുവാൻ കഴിഞ്ഞതായി ഡോ. നിതിൻ ഷാ പത്മനാഭൻ അയ്യർ, ബാല പളനി സ്വാമി എന്നിവർ അറിയിച്ചു. വിവിധ ഹിന്ദു സംഘടനകളെ പ്രതിനിധികരിച്ചു നൂറോളം അതിഥികൾ പിരപാടിയിൽ പങ്കെടുത്തു. കേരളത്തെ സഹായിക്കേണ്ട ഉത്തരവാദിത്വം ഓരോരുത്തരിലും നിക്ഷിപ്തമാണെന്ന് സ്വാഗത പ്രസംഗത്തിൽ ഡോ. നിതിൽ ഷാ പറഞ്ഞു. സതേൺ കലിഫോർണിയ തമിഴ് ഓർഗനൈസേഷൻ, വേദ സർക്കിൾ, ജയ്ൻ സെന്റർ, സേവാ മംഗൾ ഫാമിലി ട്രസ്റ്റ്, ഇന്തോ–അമേരിക്കൻ സീനിയർ ഹെറിറ്റേജ് ആൻഡ് ജയ്ൻ ടെംമ്പിൾ ഓഫ് ലൊസാഞ്ചലസ് തുടങ്ങിയ സംഘടനാ പ്രതിനിധികളാണ് ആദ്യഘട്ടത്തിൽ പങ്കെടുത്തത്. രണ്ടാംഘട്ടത്തിൽ 101,000 ഡോളർ പിരിച്ചെടുക്കാനാണു ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. എല്ലാവരുടേയും സഹകരണവും ഇവർ അഭ്യർഥിച്ചിട്ടുണ്ട്.
Comments