ഫ്ളോറിഡ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ സൗത്ത് ഈസ്റ്റ് റീജിയന് 18 മത് വാര്‍ഷിക കണ്വന്ഷന് ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 1, 2 തീയതികളില്‍ ഒര്‍ലാന്റോ ഐ.പി.സി സഭാഹാളില്‍ വെച്ച് നടത്തപ്പെടും. 31ന് വെള്ളിയാഴ്ച വൈകിട്ട് 7ന് റീജിയന് പ്രസിഡന്റ് പാസ്റ്റര്‍ മാത്യു ജോസഫ് കണ്വന്ഷന് ഉത്ഘാടനം ചെയ്യും. "മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളില്‍ ഇരിക്കുന്നു" എന്നതാണ് കോണ്‍ഫ്രന്‍സ് ചിന്താവിഷയം. റവ.ഡോ സാബു വര്‍ഗീസ് ( ഹൂസ്റ്റണ്‍), സിസ്റ്റര്‍ സൂസന് ജേക്കബ് ( ടൊറന്റോ ) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും. ശനിയാഴ്ച പകല്‍ 10 മുതല്‍ 1 വരെ സഹോദരി സമ്മേളനവും 2 മുതല്‍ 5 വരെ സണ്ടേസ്ക്കൂള്‍ പി.വൈ.പി.എ സമ്മേളനവും നടക്കും. ഞായറാഴ്ച രാവിലെ 9 ന് ആരംഭിക്കുന്ന സംയുക്ത സഭാ ആരാധനയില്‍ പാസ്റ്റര്‍ ജേക്കബ് മാത്യു തിരുവചന സന്ദേശം നല്‍കും. ഐ.പി.സി സീനിയര്‍ ശുശ്രൂഷകന് പാസ്റ്റര്‍ തോമസ് കോശി വിശുദ്ധ തിരുവത്താഴ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. പാസ്റ്റര്‍ മാത്യു ജോസഫ് (പ്രസിഡന്റ് ), പാസ്റ്റര്‍ വി.പി.ജോസ് (സെക്രട്ടറി), ബ്രദര്‍ ചാക്കോ സ്റ്റീഫന്‍ (ജോ. സെക്രട്ടറി), ബ്രദര്‍ സജിമോന്‍ മാത്യു (ട്രഷറാര്‍) എന്നിവരാണ് റീജിയന് ഭാരവാഹികള്‍.
Comments