You are Here : Home / USA News

കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോം : ഉദ്ഘാടനം നിര്‍വ്വഹിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, February 06, 2015 12:46 hrs UTC

റോയ്സ് സിറ്റി (ടെക്സാസ്) . ഡാലസ് ഫോര്‍ട്ട്വര്‍ത്ത് എയര്‍പോര്‍ട്ടില്‍ നിന്നു 48 മൈലുകള്‍ മാത്രം അകലെയുളള 1-30 ഹൈവേയുടെ ഓരത്തു സ്ഥിതി ചെയ്യുന്ന റോയ്സ് സിറ്റിയുടെ ഹൃദയ ഭാഗത്ത് ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ 'കൊച്ചു കേരളം എന്നു തോന്നിപ്പിക്കുന്നവിധം 430 ഏക്കര്‍ സ്ഥലത്ത് രൂപപ്പെടുത്തുന്ന കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസിന്‍െറ മാതൃകാ വീടുകളുടെ ഉദ്ഘാടനം 2015 ജനുവരി 31 ശനിയാഴ്ച വൈകിട്ട് പ്രൌഡ ഗംഭീരമായി നിര്‍വ്വഹിച്ചു. നാലു പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഉപരി പഠനത്തിനും ഉപജീവന മാര്‍ഗ്ഗത്തിനുമായി അമേരിക്കയില്‍ എത്തിച്ചേര്‍ന്ന മലയാളി സമൂഹത്തിന്‍െറ ഒന്നാം തലമുറ വാര്‍ദ്ധക്യത്തിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിശ്രമ ജീവിതം സമാധാനപരവും സന്തോഷകരവും അല്ലലില്ലാത്തുമായിരിക്കണമെന്ന് കാലങ്ങളായി മനസ്സില്‍ കാത്തു സൂക്ഷിച്ച മോഹം സാക്ഷാത്ക്കരിക്കപ്പട്ട സുന്ദരമുഹൂര്‍ത്തമായിരുന്നു കെസിഎ ഹോംസിന്‍െറ ഉദ്ഘാടന സമ്മേളനം. സമ്മേളനത്തില്‍ വെരി റവ. ഫാ. ഗീവര്‍ഗീസ് പുത്തൂര്‍ കുടിലില്‍ ന്യുയോര്‍ക്ക് (പ്രസിഡന്റ്) റവ. ഡോ. പ്ലാംപറമ്പില്‍ ഫിലിപ്പ് (ടെക്സാസ്), റവ. ഫാ. വി.എം. തോമസ്(ഡാലസ്), പാസ്റ്റര്‍ തോമസ് കുറ്റിപുറത്ത് മത്തായി (ന്യുജഴ്സി) ജേക്കബ് എം. കുറിയാക്കോസ് (ന്യുജഴ്സി) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. എം. സി. അലക്സാണ്ടര്‍ (സിഇഒ) സ്വാഗതം ആശംസിച്ചു. ഇന്ത്യ പ്രസ് ക്ലബിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് ജോസ് പ്ലാക്കാട്ട് ഈ അസുലഭ സന്ദര്‍ഭം ക്യാമറയില്‍ പകര്‍ത്തി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.